മലയാള സിനിമയുടെ ചരിത്രത്തിലെ ‘മാസ്റ്റർപീസ്’ എന്ന് വിളിക്കാവുന്ന ചിത്രമാണ് 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഇന്നും ലോകസിനിമയിലെ തന്നെ മികച്ച കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മാടമ്പിള്ളി തറവാട്ടിലെ നിഗൂഢതകളും അതിന്റെ ഭാഗമായി കാലാകാലങ്ങളായി നാട്ടുകാരിൽ ഉള്ള ഭയത്തെയുമൊക്കെ ഈ സിനിമ കാണിക്കുന്നു.
അങ്ങനെയുള്ള തറവാട്ടിലേക്ക് ഭർത്താവ് നകുലന്റെ കൈപിടിച്ചെത്തുന്ന ഗംഗക് ചില അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്നു. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബി മലയിൽ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം ഈ ചിത്രത്തിൽ ഫാസിലിനൊപ്പം പ്രവർത്തിച്ചിരുന്നു. സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിന്റെ നിർമ്മാതാവ് അപ്പച്ചൻ ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
” ചിത്രത്തിന്റെ ഡബ്ബിങ് നടക്കുന്നു. മോഹൻലാൽ അവസാനം സുരേഷ് ഗോപിയോട് ഗംഗയുടെ രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ. 9 മിനിറ്റോളം തുടർച്ചയായി അദ്ദേഹം തന്നെയാണ് ആ സീനിൽ സംസാരിക്കുന്നത്. അത്രയും നേരവും നമ്മൾ പ്രേക്ഷകർ വിചാരിക്കുന്ന കാര്യങ്ങളല്ല സത്യമെന്നും ഗംഗയുടെ ബാല്യവും എന്താണ് അവൾക്ക് പറ്റിയതെന്നുമൊക്കെ പറയുന്ന രംഗം. ഡബ്ബിങ് ഒകെ ഭംഗിയായി തീർത്തിട്ട് ഞങ്ങൾ പിരിഞ്ഞു. എന്നാൽ അന്ന് രാത്രിയിൽ ലാൽ ഫാസിലിനെ വിളിച്ചിട്ട് ആ ഭാഗം ഡബ് ചെയ്തതിൽ തൃപ്തനല്ല എന്നും ഒന്ന് കൂടി അത് എടുക്കണം എന്നും പറഞ്ഞു. ഞങ്ങൾക്ക് എല്ലാവർക്കും ലാലിൻറെ ഡബ്ബിങ് നന്നായി ഇഷ്ടപെട്ടതാണ്. എന്തായാലും ലാൽ പറഞ്ഞത് കൊണ്ട് ഒന്ന് കൂടി ഡബ് ചെയ്യാൻ രാവിലെ സ്റ്റുഡിയോയിൽ എത്തി. ആ സീൻ മുഴുവൻ കണ്ടു. ഫാസിൽ പറഞ്ഞു, ലാൽ ഇതാണ് പെർഫെക്ട്, ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല” എന്നൊക്കെ. അത് ഒന്ന് കൂടി കണ്ടപ്പോഴാണ് ലാൽ തൃപ്തനായത്.”
” ആ സീനാണ് സിനിമയിലെ ഏറ്റവും പ്രധാന രംഗം. അത് പ്രേക്ഷകർക്ക് മനസ്സിലായില്ലെങ്കിൽ പണി പാളും. അതുകൊണ്ടാണ് ലാൽ അത്രയും ശ്രദ്ധയോടെ അത് കൈകാര്യം ചെയ്തത്. മോഹൻലാലിൻറെ ഉള്ളിലെ ഡോക്ടർ സണ്ണി പുറത്തുപോകാൻ വരെ കുറെ സമയം എടുത്തു, സിനിമ കഴിഞ്ഞിട്ട് പോലും. അത്രക്ക് ലാൽ ആ സണ്ണിയായി ലയിച്ചിരുന്നു.” അപ്പച്ചൻ പറഞ്ഞു.
റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഇന്നും ടിവിയിൽ വരുമ്പോൾ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ഇതിലെ ഓരോ ഡയലോഗും രംഗങ്ങളും മലയാളിക്ക് മനഃപാഠമാണ്.













Discussion about this post