ഉറക്കത്തിനിടയിൽ ഞെട്ടി തെറിക്കാറുണ്ടോ….? എന്തു കൊണ്ടാണ് ഇങ്ങനെ ഞെട്ടുന്നത് എന്ന് അറിയാമോ …. സ്വപ്നം കണ്ടിട്ടാണോ? അതോ ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ? ഇതിന് പിന്നിലുള്ളത് ……
ഹിപ്നിക് ജെർക്ക് എന്നാണ് ഇതിനെ പറയുന്നത്. ഉറങ്ങുന്ന സമയത്ത് ഒന്നോ അതിലധികമോ പേശികളുടെ പെട്ടന്നുള്ള വലിച്ചിലോ സങ്കോചമോ ഒക്കെയാണ് ഉറക്കത്തിലുണ്ടാകുന്ന ഞെട്ടലിന്റെ പ്രധാന കാരണം. ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുന്നതിന്റെ മുമ്പായുള്ള ഉറക്കസമയത്താണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. അതായത് ഉറക്കത്തിലേക്ക് വീണ് അഗാധമായ ഉറക്കത്തിലേക്ക് പോകുന്ന വേളയിലാണ് ഇത്തരത്തിൽ ഹിപ്നിക് ജെർക്ക് അനുഭവപ്പെടുക. Myoclonus എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ പേശികളുടെ ചലനം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
മറ്റൊരു കാരണമായി പറയുന്നത് ഉറക്കത്തിലേക്ക് പോകുന്ന സമയത്ത് കൈകാലുകളിലെ ഞരമ്പുകൾ തെറ്റായ സിഗ്‌നലുകൾ തലച്ചോറിലേക്ക് അയക്കുന്നത് ഞെട്ടൽ ഉണ്ടാക്കിയേക്കാം. പേശികൾ വിശ്രമിക്കുമ്പോൾ അത് വീഴാൻ പോകുന്നതായി മസ്തിഷ്‌കം കണക്കാക്കുകയും അത് പെട്ടന്നൊരു ഞെട്ടലിന് കാരണമാകുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
വളരെയധികം സമ്മർദ്ദം നേരിടുന്നവർ , കഫീൻ, നിക്കോട്ടിൻ തുടങ്ങിയവയുടെ കൂടുതലുള്ള ഉപയോഗം ,
വൈകുന്നേര സമയത്ത് ചെയ്യുന്ന കഠിനമായ പ്രവർത്തികൾ , ക്ഷീണം ഇതെല്ലാമാണ് ഞെട്ടി തെറിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.
അതേസമയം ചില സാഹചര്യത്തിൽ ഉറക്കത്തിൽ ഞെട്ടുന്നതിന്റെ തീവ്രത മൂലം അവർ തന്നെ ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണരാറുണ്ട്. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല.
പ്രധാനമായി ഞെട്ടി എഴുന്നേൽക്കുന്നതിന് മുൻപ് തോന്നുന്ന കാര്യങ്ങൾ
> വീഴാൻ പോകുന്നതായോ ആരോ തള്ളിയിടുന്നതായോ തോന്നുന്നത്
> കറന്റ് അടിക്കുന്നതുപോലെ അനുഭവപ്പെടുന്നത്
> അവ്യക്തമായ സ്വപ്നങ്ങൾ, ഹാലൂസിനേഷൻ തുടങ്ങിയവ. മിക്കപ്പോഴും ഇവ വീഴുന്നത് പോലുള്ള തോന്നലായിരിക്കും.
മണ്ണിരകൾ കൂട്ടത്തോടെ നാട് വിടുന്നു
Discussion about this post