ഈച്ച ശല്യം മൂലം ഒരിക്കലെങ്കിലും കഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ഒരിക്കലെങ്കിലും ഈ കുഞ്ഞന്മാരെ കൊണ്ട് നമ്മൾ പൊറുതിമുട്ടിക്കാണും. മഴക്കാലമായാൽ പിന്നെ ഇവയെകൊണ്ട് വീട് പോലും ഉപേക്ഷിച്ചു പോയാലോ എന്ന് ആലോചിക്കാത്ത ഒരാൾ പോലും നമുക്ക് ചുറ്റും ഉണ്ടാകില്ല. എന്തൊക്കെ വഴികൾ പരീക്ഷിച്ചിട്ടും ഒരു ഫലവുമില്ലാതെ, വിഷമച്ചിരിക്കുന്നവരാണെങ്കിൽ ഇനി ഇക്കാര്യത്തിൽ നിങ്ങൾക്ക് വിഷമിക്കേണ്ടി വരില്ല.
ഈച്ചയെ കണ്ടം വഴി ഓടിക്കാൻ ഇനി വീട്ടിലെ തന്നെ ചില പൊടിക്കെകൾ പരീക്ഷിച്ചാൽ മതി. എന്തൊക്കെയാണ് ഈ പൊടിക്കെ പരീക്ഷിക്കാൻ ആവശ്യമുള്ളതെന്ന് നോക്കാം… കറുവാപ്പട്ട, ഗ്രാമ്പൂ, വിനാഗിരി എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാന ചേരുവകൾ.
ഭക്ഷണത്തിന് രുചികൂട്ടുകയും ചില രോഗങ്ങൾക്ക് പ്രതിവിധിയായും ഉപയോഗിക്കുന്ന ഗ്രാംപൂ ഈച്ചയെ തുരത്താനും നല്ലതാണ്. അച്ചാറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചേരുവയാണ് വിനാഗിരി. വീട് വൃത്തിയാക്കാനും പ്രാണികളെ ഇല്ലാതാക്കാനും വിനാഗിരി നാം ഉപയോഗിക്കാറുണ്ട്. പഴങ്ങളിലെയും പച്ചക്കറികളിലെയും അണുക്കളെ നശിപ്പിക്കാനും വിനാഗിരി നല്ലതാണ്. ഇവ രണ്ടും പോലെ തന്നെ അടുക്കളയില പ്രധാനപെട്ട ഒന്നാണ് കറുവാപ്പട്ട. കറകളിൽ രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന കറുവാപ്പട്ട പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങൾക്കും പ്രതിവിധിയാണ്.
ഇച്ചയെ തുരത്താൻ ഇവ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് നോക്കാം…
ആദ്യം ഒരു കപ്പ് വെള്ളത്തിൽ അൽപ്പം കറുവാപ്പട്ടയും ഗ്രാംപൂവും ചേർത്ത് നന്നായി തിളപ്പിക്കുക. ഒരു കപ്പ് വെള്ളം അര കപ്പ് ആവുന്നത് വരെ വേണം തിളപ്പിക്കാൻ. ഇനി മറ്റൊരു കപ്പിൽ അൽപ്പം വിനാഗിരി ഒഴിച്ച് അതിലേക്ക് അര കപ്പ് വെള്ളം ഒഴിക്കുക. ഇനി നേരത്തെ ഗ്രാംപൂവും കറുവാപ്പട്ടയും ചേർത്ത് തിളപ്പിച്ച് വച്ചിരിക്കുന്ന വെള്ളം ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി തറ തുടക്കുമ്പോൾ എല്ലായിടത്തും ഇത് സ്‌പ്രേ ചെയ്യുകയോ തറ തുടക്കുന്ന വെള്ളത്തിൽ ഈ മിശ്രിതം ചേർക്കുകയോ ചെയ്യാം.
Discussion about this post