കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. താന്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്‍ തന്നെ പറയുകയായിരുന്ന. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജഭീഷണി ഉയര്‍ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.
മുംബൈ വിസ്താര ഫ്ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്‍ന്ന് സിഐഎസ്എഫ് പരിശോധന നടത്തി. തുടര്‍ച്ചായ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളില്‍ പരിശോധന നടത്തിയാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
പരിശോധനയ്ക്കിടെ തന്നെ ചെക്ക് ചെയ്യരുതെന്നും, താന്‍ മനുഷ്യ ബോംബ് ആണെന്നും വിജയ് മന്ദാന പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.
Discussion about this post