മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വച്ച് പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗഡ്ചിരോളി ജില്ലയിലെ ഭമ്രഗഡ് കോപ്രി വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
സംസ്ഥാന പോലീസ് സേനാംഗങ്ങളും സിആർപിഎഫ് സൈനികരും ഒത്തുചേർന്നാണ് കമ്മ്യൂണിസ്റ്റ് ഭീകരവേട്ട നടത്തിയത്. ഗഡ്ചിറോളി പോലീസിൻ്റെ സി60 കമാൻഡോയുടെ 22 ടീമുകളും സിആർപിഎഫ് ക്യുഎടിയുടെ രണ്ട് ടീമുകളും ദൗത്യത്തിൽ പങ്കെടുത്തു.
വനമേഖലയിൽ തിരച്ചിലിനായി എത്തിയ പോലീസ് സംഘം ഭീകരരോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ അഭ്യർത്ഥിച്ചെങ്കിലും തയ്യാറാവാതെ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടൽ നടന്ന വനമേഖലയിൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകരരുടെ 5 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളതായി പോലീസ് സ്ഥിരീകരിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ ഗഡ്ചിരോളി പോലീസ് ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post