വിജയ് ഹസാരെ ട്രോഫി (2025-26) ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ ഒരു അന്ത്യത്തിനാണ് മഹാരാഷ്ട്ര-ഗോവ മത്സരം സാക്ഷ്യം വഹിച്ചത്. സിഎസ്‌കെ താരം രാമകൃഷ്ണ ഘോഷിന്റെ അവിശ്വസനീയമായ ബൗളിംഗ് പ്രകടനമാണ് മഹാരാഷ്ട്രയ്ക്ക് അസാധ്യമായ വിജയം സമ്മാനിച്ചത്.
മഹാരാഷ്ട്ര ഉയർത്തിയ 250 റൺസ് പിന്തുടർന്ന ഗോവ ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ചിരുന്നു. അവസാന 3 ഓവറിൽ ജയിക്കാൻ ഗോവയ്ക്ക് വേണ്ടിയിരുന്നത് വെറും 11 റൺസ് മാത്രമായിരുന്നു, കൈവശം ഒരു വിക്കറ്റും. എന്നാൽ നിർണായകമായ 48-ാം ഓവറിൽ സമ്മർദ്ദം കാണിക്കാതെ രാമകൃഷ്ണ ഘോഷ് പന്തെറിഞ്ഞപ്പോൾ അവിടെ ഗോവയ്ക്ക് ഒരു റൺസ് പോലും നേടാനായില്ല (0,0,0,0,0,0). സമ്മർദ്ദം ഗോവയുടെ മേലായി.
49-ാം ഓവറിലേക്ക് വന്നാൽ ഈ ഓവറിൽ ഗോവ 5 റൺസ് നേടി. ഇതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 6 റൺസ്. ശേഷം സമ്മർദ്ദഘട്ടത്തിൽ പന്തെടുത്ത രാമകൃഷ്ണ ഘോഷ് ഒരിക്കൽ കൂടി അത്ഭുതം കാട്ടി. നേരിട്ട ആറ് പന്തുകളിലും റണ്ണെടുക്കാൻ ഗോവ ബാറ്റർമാർക്ക് സാധിച്ചില്ല (0,0,0,0,0,0).
അവസാന ഓവറിൽ 6 റൺസ് പ്രതിരോധിച്ച ഈ പ്രകടനം താരത്തിന്റെ കരിയറിലെ തന്നെ മികച്ച ഒന്നായി മാറി.













Discussion about this post