ബിസിനസ് ലോകത്ത് വിജയം എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് ഇലോൺ മസ്‌ക് എന്ന ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. എക്‌സ് എന്ന വമ്പൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമും ടെസ്ലയെന്ന സൂപ്പർ കമ്പനിയും സ്വന്തമായ എലോൺ മസ്‌കിന്റെ നെറ്റ്വർത്ത് ഇന്ന് 24,740 കോടി യുഎസ് ഡോളറാണ്. ദിനംപ്രതി സമ്പാദ്യത്തിൽ കോടികൾ ഉയർത്തുന്ന അദ്ദേഹത്തിന്റെ വിജയമന്ത്രം അറിയാൻ എല്ലാവർക്കും ആഗ്രഹം കാണും. എങ്ങനെയാണ് ജോലി സമയം,എത്ര സമയം വിശ്രമം, എന്നൊക്കെ മനസിലാക്കി ജീവിതത്തിൽ പകർത്താൻ ആഗ്രഹമുള്ളവർ അറിഞ്ഞോളൂ. പൊമൊഡോറോ ടെക്‌നിക്കാണ് ഇലോൺ മസ്‌കിന്റെ വിജയമന്ത്രങ്ങളിലൊന്ന്. ലോകത്തെ പല വമ്പൻ സ്രാവുകളും ഈ ടെക്‌നിക്കിന്റെ ഫാനാണത്രേ.
എന്താണ് പൊമൊഡോറോ ടെക്‌നിക്കെന്ന് നോക്കാം. ഇറ്റാലിയൻ ഭാഷയിൽ പൊമൊഡോറോ എന്നാൽ തക്കാറി എന്നാണ് അർത്ഥം. തക്കാളിയോട് രൂപസാദൃശ്യമുള്ള കിച്ചൺ ടൈമർ ഉപയോഗിച്ച് എഴുത്തുകാരനും കോംബിനറ്റ് ഡൈനാമിക് എന്ന സോഫ്‌റ്റ്വെയർ ഡവലപ്പ്‌മെന്റ് കേന്ദ്രത്തിന്റെ സിഇഒയുമായ ഫ്രാൻസെസ്‌കോ സിറില്ലോ ആണ് ഈ ടെക്‌നിക് വികസിപ്പിച്ചത്. ഓരോ സെഷനെയും അദ്ദേഹം തക്കാളികൾ അർത്ഥം വരുന്ന പൊമോഡോറെ എന്ന് വിളിക്കുകയായിരുന്നു.
എങ്ങനെയാണ് ഈ ജോലിയെന്നല്ലേ.. ആദ്യം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്ന ജോലിയെന്ന് തീർച്ചപ്പെടുത്തുക.ഒരു ടൈമർ സെറ്റ് ചെയ്ത് 25 മിനിറ്റ് നേരത്തേക്ക് തുടർച്ചയായി ആ ജോലിയിൽ ആത്മാർത്ഥമായി മുഴുകുക. 25 മിനിറ്റ് കഴിയുമ്പോൾ കൃത്യം 5 മിനിറ്റ് ബ്രേക്ക് എടുക്കുക. ഇങ്ങനെ 25 മിനിറ്റിന് 5 മിനിറ്റ് റെസ്റ്റ് എന്ന രീതിയിൽ തുടരുക. ഈ സമയം മൊബൈൽ ഫോണുകൾ ഉപയോഗിക്കാനേ പാടില്ല എന്നതാണ് പ്രധാനകാര്യം.
Discussion about this post