ശരീരത്തിലെ നല്ല പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ് നല്ല വിശ്രമം. ഈ വിശ്രമത്തിന് ഏറ്റവും ആവശ്യമുള്ള കാര്യമാണ് ഉറക്കം . ശരീരത്തിന് ഏറ്റവും നല്ല മരുന്നാണ് ഉറക്കം . അതിനാൽ തന്നെ നല്ല ഉറക്കം നിങ്ങളെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുന്നു. ഒരു സമാധനം നൽകുന്നു.
എന്നാൽ എപ്പോഴും ഉള്ള ചോദ്യമാണ് നേരത്തെ ഉണരുന്നതാണോ വൈകി ഉണരുന്നതാണോ നല്ലത് എന്നത്. ഈ ചോദ്യത്തിന് ഉത്തരമായി വന്നിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പുതിയ ഗവേണം.
പുലർച്ചെ എഴുന്നേൽക്കുന്നതിനേക്കാൾ പിന്നീട് ഉണരുന്നത് നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തൽ. വൈകി ഉണരുന്നവരിൽ ബുദ്ധി ,യുക്തി, മെമ്മറി ടെസ്റ്റുകൾ എന്നിവയിൽ മികച്ച പ്രകടനം നടത്തുന്നുവെന്നാണ് പഠനം. 26000 ആളുകളിലാണ് ആ പഠനം നടത്തിയത്.
കൂടാത രാത്രി 12 ന് മുൻപ് ഉറങ്ങുന്നതാണ് എപ്പാഴും നല്ലത് എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
Discussion about this post