എറണാകുളം: നടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന് നിരവധി ആരാധകരാണ് ഉള്ളത്. ബാല താരമായി സിനിമയിൽ എത്തിയ കാളിദാസ് ജയറാം ഒരു ഇടവേളയ്ക്ക് ശേഷം നായകനായി വീണ്ടും സിനിമയിൽ എത്തി. അന്യഭാഷാ ചിത്രങ്ങളിലും നടൻ ഇതിനോടകം തന്നെ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
ഒരു താരകുടുംബമാണ് കാളിദാസ് ജയറാമിന്റേത്. അമ്മ പാർവ്വതിയും സിനിമാ നടിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ വലിയ താത്പര്യമാണ് ആരാധകർ പ്രകടമാക്കാറുള്ളത്. സഹോദരി മാളവികയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ആരവം തീരുന്നതിന് മുൻപായിരുന്നു കാളിദാസിന്റെയും കാമുകി തരിണിയുടെയും വിവാഹ നിശ്ചയത്തിന്റെ വാർത്ത പുറത്തുവന്നത്. ഇതും ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തു. ഇപ്പോഴിതാ ആരോഗ്യത്തെക്കുറിച്ച് നടൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
സോഷ്യൽ മീഡിയയിൽ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്‌സുകളാണ് പ്രചരിക്കുന്നത് എന്ന് കാളിദാസ് ജയറാം പറയുന്നു. പലരും ഇത് പരീക്ഷിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളത്. തന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത് എന്നും കാളിദാസ് ഇതിനൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.
നോ കാർബ് ഡയറ്റ് എന്ന പേരിൽ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങി കാർബോ ഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി. കാളിദാസ് ജയറാം ഈ ഡയറ്റ് പ്ലാൻ 20 ദിവസം ആയിരുന്നു പിന്തുടർന്നത്. 20 ദിവസം പിന്നിട്ടപ്പോൾ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടുവെന്ന് കാളിദാസ് ജയറാം പറയുന്നു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാൻ പിന്തുടരാൻ എന്നും താരം പറയുന്നുണ്ട്.
Discussion about this post