ഇന്ന് ചെറുപ്രായത്തിൽ ഉള്ളവർ വരെ പറയുന്ന ഒരു കാര്യമാണ് നടുവേദനയെന്നത്. ഇരുന്നിട്ടുള്ള ജോലിയും,വ്യായാമ കുറവും മറ്റ് രോഗങ്ങളും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകുന്നു. 80% പേർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന വന്നിട്ടുണ്ടാകും. 90% നടുവേദനയും തുടങ്ങി മൂന്നു മാസത്തിനകം പൂർണമായി സുഖപ്പെടുന്നവയാണ്. അതിൽതന്നെ 60 ശതമാനവും ഒരാഴ്ചകൊണ്ടു മാറും. മൂന്നു മാസം കഴിഞ്ഞും നീണ്ടുനിൽക്കുന്ന നടുവേദനയെ ഗൗരവമായി കണ്ട് ചികിൽസ തേടണം. നടുവേദന ഒരിക്കൽ വന്നാൽ 90 ശതമാനം പേർക്കും പെട്ടെന്നു തന്നെ മാറുമെങ്കിലും 50% ആളുകൾക്ക് ഇത് പിന്നീട് വീണ്ടും വന്നേക്കാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതത്രേ. ലോകത്ത് പതിമൂന്നിൽ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ പലരീതികളും പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. കിടക്കുന്നതും ഇരിക്കുന്നതും ശരിയായ രീതിയിൽ തന്നെ ആയിരിക്കണം. കമിഴ്ന്നുകിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. നിവർന്നും ചരിഞ്ഞും മാറി മാറി കിടക്കാം.
കട്ടിലിൽ നിന്ന് കൈ കുത്തിയും കസേരയിൽ നിന്ന് പാദങ്ങളിലേക്ക് ബലം നൽകിയും എഴുന്നേൽക്കുന്നത് നടുവേദന ഉണ്ടാകാതിരിക്കാൻ സഹായിക്കും. നടക്കാൻ കാൽ തറയിൽ ചവിട്ടുമ്പോൾ ഉപ്പൂറ്റി ഊന്നുന്നതും, കാൽ എടുക്കുമ്പോൾ മുൻപാദം അമർത്തുന്നതും ഉറപ്പു വരുത്തണം. ഇതിന് ചെറിയ ചുവടുകൾ വച്ച് ചെരിപ്പ് ഉപയോഗിക്കാതെ അരമണിക്കൂർ സമയം നടക്കുന്നതും നല്ലതാണ്. ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോരുത്തരുടെയും ശരീരഘടനയ്ക്ക് അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നത് നടുവേദനയ്ക്ക് കാരണമാകാം. ഇരുചക്ര വാഹനം ഉപയോഗിക്കുന്നത് കൈമുട്ടുകൾ നിവർത്തി പിന്നോട്ട് കയറി ഇരുന്നു വേണം.
നടുവേദനയുടെ സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ ഡിസ്‌കിന്റെ പ്രശ്നങ്ങളും നട്ടെല്ലിനുള്ള തേയ്മാനവും പേശിവലിവുമൊക്കെയാണെങ്കിലും വേറെയും എണ്ണമറ്റ രോഗങ്ങളുടെ ലക്ഷണം നടുവേദനയാണ്.ഡിസ്‌ക് ഹെർണിയേഷൻ (ഡിസ്‌ക് തള്ളിച്ച), നട്ടെല്ല് തേയ്മാനം,പേശിവലിവ്/ഉളുക്ക്, നട്ടെല്ലിന്റെ സ്ഥാനമാറ്റം, സ്റ്റെനോസിസ് (സുഷുമ്‌നാനാഡിയുടെ ചുരുങ്ങൽ) തുടങ്ങിയവയൊക്കെയാണ് നടുവേദനയ്ക്കുള്ള സാധാരണ കാരണങ്ങൾ.
നട്ടെല്ലിനെ അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാനലക്ഷണം നടുവേദനയായിരിക്കും.റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ആൻകിലോസിങ് സ്‌പോൺഡിലൈറ്റിസ്, സോറിയാറ്റിക് ആർത്രോപതി തുടങ്ങിയ വാതരോഗങ്ങൾ നട്ടെല്ലിനെ ബാധിക്കുന്നവയാണ്.പാൻക്രിയാസിനെയോ പിത്താശയത്തെയോ ആമാശയത്തെയോ ബാധിക്കുന്ന രോഗങ്ങളിൽ ചിലപ്പോൾ നടുവേദന ഒരു രോഗലക്ഷണമായി കാണപ്പെടാം. മൂത്രാശയ കല്ലുകളോ പഴുപ്പോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതായി കാണാറുണ്ട്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പഴുപ്പും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ആയുർവേദ ചികിത്സക്ക് ധാരാളം ആളുകൾ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിൻറെ കാരണം കണ്ടെത്തി ചികിത്സ ചെയ്യുക എന്നതാണ് ഏറ്റവും ആദ്യത്തെ കാര്യം. ആയുർവേഗ പ്രകാരം നടുവേദനയുള്ളവർ ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്.
Discussion about this post