തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേള നവംബർ 4ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂൾ കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഈ വർഷം മുതൽ സ്കൂൾ കായിക മേള ഒളിപിക്സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. എറണാകുളത്താണ് ഈ വർഷത്തെ സ്കൂൾ കായികമേള നടക്കുന്നത്. ജില്ലയിലെ 17 വേദികളിൽ ആയിട്ടായിരിക്കും കായികമേള നടക്കുക. നവംബർ 4 മുതൽ 11 വരെയാണ് കായിക മേള. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം.
സ്കൂൾ കായികമേളയുടെ ഉദ്ഘാടനത്തിനായി നടൻ മമ്മൂട്ടി അടക്കം പങ്കെടുക്കും എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സമ്മാനദാനം നിർവഹിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കും.24000 കായിക പ്രതിഭകൾ ആണ് ഈ വർഷത്തെ കായികമേളക്ക് പങ്കെടുക്കുന്നത്. കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവർറോളിംഗ് ട്രോഫി നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
Discussion about this post