എറണാകുളം : നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുവായ കോകിലയാണ് വധു . കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും മാധ്യമപ്രവർത്തകരും മാത്രമാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്. …
വീണ്ടും വിവാഹിതനകാൻ പോവുന്നു എന്ന് കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തിയിരുന്നു , മാദ്ധ്യമപ്രവർത്തകരോടാണ് താരം പുതിയ വിശേഷം വെളിപ്പെടുത്തിയത്. നിയമപരമായി കല്യാണം കഴിക്കാൻ പോവുകയാണെന്നും അതിൽ ജനിക്കുന്ന കുഞ്ഞിനെ കാണാൻ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും വരരുത് എന്നും ബാല പറഞ്ഞിരുന്നു. കല്യാണം കഴിക്കുന്ന വധുവിന്റെ പേര് ബാല വെളിപ്പെടുത്തിയിരുന്നില്ല.
Discussion about this post