ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി . അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് പേർക്ക് പരിക്കേറ്റതായും 13 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. അത്ഭുതകരമായി കെട്ടിടനിർമാണത്തൊഴിലാളി രക്ഷപ്പെട്ടു . ബിഹാർ സ്വദേശി അയാസാണ് രക്ഷപ്പെട്ടത്. ഏകദേശം 16 മണിക്കൂറോളത്തിന്റെ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഇയാളെ
ജീവനോടെ രക്ഷിച്ചത്. അയാസിനെ തൂണുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബംഗളൂരുവിന്റെ കിഴക്കൻ മേഖലയിലെ ഹൊറമാവ് അഗര മേഖലയിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കെട്ടിടം തകർന്നത്. കെട്ടിടം തകരുമ്പോൾ 20 ഓളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. കെട്ടിടം തർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post