ബെംഗളൂരു: ലോകത്തിലെ ഉയര്‍ന്ന ഐ.ക്യു ഉള്ള കുട്ടിയെന്ന നേട്ടം. ബെംഗളൂരു സ്വദേശിയായ പതിന്നൊന്നുകാരി സാനിയ വര്‍മ്മയ്ക്ക്. മെന്‍സാ ടെസ്റ്റിലൂടെയാണ് സാനിയ ഉയര്‍ന്ന ഐ.ക്യു ഉള്ള കുട്ടിയായി തിരഞ്ഞെടുക്കപ്പെട്ടത്. അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലാണ് സാനിയയുടെ താമസം.
ലോകത്തിലെ തന്നെ ഏറ്റവും പഴയതും അറിയപ്പെടുന്നതുമായ ഐ.ക്യു സൊസൈറ്റിയാണ് മെന്‍സ. മെന്‍സാ ടെസ്റ്റില്‍ 162 മാര്‍ക്ക് നേടി മുന്നിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സാനിയയാണെന്ന് മെന്‍സ വക്താവ് പറഞ്ഞു. പത്തര വയസില്‍ കൂടുതലുള്ള കുട്ടികളെയാണ് ഈ ടെസ്റ്റിന് പങ്കെടുപ്പിക്കുന്നത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാനിയ. എന്ത് കാര്യവും അറിയാനും ജിജ്ഞാസയുള്ള സ്വയം എന്തും ചെയ്യാന്‍ താല്പര്യമുള്ള ആത്മവിശ്വാസവും പഠിക്കാനുള്ള വ്യഗ്രതയുമുള്ള കുട്ടിയാണ് സാനിയയെന്ന് സാനിയയുടെ അമ്മ സുനിത പറയുന്നു. എന്ത് വെല്ലുവിളികളും നേരിടാനും ഉത്സാഹിയാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാനിയ മുന്നിലാണെന്നും സുനിത പറയുന്നു. എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ച് മകള്‍ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും അവളുടെ ബുദ്ധിയോര്‍ത്ത് പലപ്പോഴും താന്‍ അതിയായി സന്തോഷിക്കാറുണ്ടെന്നുമാണ് സാനിയയുടെ അച്ഛന് സുനില്‍ പറയുന്നത്.
പുസ്തകങ്ങള്‍ ഒരുപാട് വായിക്കാന്‍ ഇഷ്ടപ്പെടുന്ന സാനിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ ദ ഹങ്കര്‍ ഗെയിംസ്, ഐസക്ക് അസിമോവിന്റെ വിങ്ങ്സ് ഒഫ് ചേഞ്ച്, ഹാരിപോട്ടര്‍ സീരീസ് എന്നിവയാണ്.
ചിലപ്പോള്‍ താന്‍ ഒരു എഴുത്തുകാരി ആയേക്കാമെന്ന് സാനിയ പറയുന്നു. ബോളിവുഡ് പാശ്ചാത്യ ക്ലാസിക്കല്‍ പാട്ടുകളും ഇഷ്ടപ്പെടുന്ന സാനിയ കുട്ടിയായിരുന്നപ്പോള്‍ വയലിന് പഠിച്ചിട്ടുമുണ്ട്. എന്നാല്‍ താന്‍ ഇതിലൊന്നും മികച്ച ഒരാളല്ലെന്ന പറയുന്നു സാനിയ. റോബോട്ടിക്സ്, ബയോ ജനറ്റിക്സ്, സ്പെയ്സ് എക്സ്പ്ലോറേഷന്‍ എന്നിവയിലും ഒരു കൈ നോക്കാന്‍ സാനിയയ്ക്ക് താല്പര്യമുണ്ട്.
Discussion about this post