തിരുവനന്തപുരം: മുറപ്പെണ്ണുമായുള്ള നടൻ ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പോസ്റ്റ്. ഹിമ നിവേദ് കൃഷ്ണയെന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാലയുടെ മുൻ വിവാഹങ്ങളെയും വിവാഹ മോചനത്തെയും കുറിച്ചാണ് യുവതി കുറിപ്പിൽ പ്രതിപാദിക്കുന്നത്.
ബാലയ്ക്ക് അമൃതയിൽ ഉണ്ടായ മകളുടെ വാക്കുകൾ പരാമർശിച്ചുകൊണ്ടായിരുന്നു യുവതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. അച്ഛനെ സ്‌നേഹിക്കാൻ ഒരു കാരണം പോലും എനിക്കില്ല എന്നാണ് ബാലയുടെ മകൾ പറഞ്ഞത്. ഭാര്യഭർത്താക്കാന്മാർ വഴക്കിടാറുണ്ട്. ഒന്നിച്ച് പോകാൻ ഒരിക്കലും കഴിയില്ല എന്ന ഘട്ടത്തിൽ മാന്യമായി പിരിയാറുമുണ്ട്. എന്നാൽ ഈ ബന്ധത്തിൽ മക്കളുണ്ടെങ്കിൽ അവരെ മാന്യമായി പോറ്റണം. നിങ്ങൾ വികാരാധീധനായി സംസാരിച്ചത് കൊണ്ട് ചുറ്റും സാന്ത്വനങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായിരുന്നല്ലോ. എന്നാൽ നിങ്ങളുടെ വിഴുപ്പലക്കലിൽ ഹൃദയം വേദനിക്കുന്ന മകളെക്കുറിച്ചോ അവളുടെ ഒറ്റപ്പെടലിനെക്കുറിച്ചോ നിങ്ങൾ ഓർക്കുന്നുണ്ടോയെന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട്.
ചന്ദന സദാശിവ എന്നൊരു പാവം കന്നഡക്കാരിയെ ആദ്യം ബാല വിവാഹം ചെയ്തു. നോവിച്ച് ഡിവോഴ്‌സ് ചെയ്തു. എന്നാൽ അത് ആരെയും അറിയിക്കാതെ 19 കാരിയായ അമൃതയെ വിവാഹം ചെയ്തു. എന്നാൽ അമൃതയുമായി പിരിഞ്ഞു. ഇതിന് ശേഷം ആയിരുന്നു എലിസബത്തുമായുള്ള വിവാഹം. ഇപ്പോൾ എലിസബത്ത് എവിടെ?. രക്ഷപ്പെട്ട് ഓടിയില്ലേ?.
ബാലയുടെ രണ്ടാം വിവാഹമാണ് ഇതെന്ന് അമൃത എവിടെയേലും പാട്ടുപാടി നടന്നിട്ടുണ്ടോ?. കുഞ്ഞിന്റെ മനസ് തകർക്കുന്നത് സാമൂഹ്യപ്രശ്‌നമാണ്. ഇന്ന് രണ്ട് വയസ്സുള്ള കുഞ്ഞുവരെ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ്. അമ്മ ചീത്തയാണെന്ന് അച്ഛൻ ലോകം മുഴുവൻ വിളിച്ചുപറയുമ്പോൾ ആ മകൾ അനുഭവിക്കുന്ന മാനസിക തകർച്ചയ്ക്ക് എന്ത് ഉത്തരം പറയുമെന്നും ഹിമ നിവേദ് വ്യക്തമാക്കുന്നു.
Discussion about this post