കോൺടാക്റ്റുകളെ വാട്‌സ്ആപ്പിൽ തന്നെ സേവ് ചെയ്യുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇനി മുതൽ സ്മാർട്ട്‌ഫോണിന്റെ കോൺടാക്റ്റ് ബുക്കിൽ നിന്ന് വ്യത്യസ്തമായി വാട്‌സ്ആരപ്പിൽ തന്നെ സേവ് ചെയ്യാൻ സാധിക്കുന്നതാണ്.
ഈ അപ്ഡേറ്റ് ഉപയോഗിച്ച്, ഒരു ഉപയോക്താവ് ഉപകരണങ്ങൾ മാറുകയോ ഫോൺ നഷ്ടപ്പെടുകയോ ചെയ്താലും കോൺടാക്റ്റുകൾ വാട്ട്സ്ആപ്പിന്റെ ക്ലൗഡ് സ്റ്റോറേജിൽ സംഭരിക്കപ്പെടും. ഐന്റിറ്റി പ്രൂഫ് ലിങ്കഡ് സ്‌റ്റോറേജ് ഉപയോഗിച്ചാണ് വാട്‌സ്ആപ്പിൽ കോൺടാക്റ്റ് സേവായി ഇരിക്കുക. വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ, ഉപയോക്താവിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കു. നിലവിൽ ഈ ഫീച്ചർ വാട്‌സ്ആപ്പ് വെബിലും വിൻഡോസിലും ലഭ്യമാണ്.
ഇതിന് പുറമേ മറ്റൊരു ഫീച്ചറുമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഫോൺ നമ്പറുകളുടെ ആവശ്യകത ഒഴിവാക്കി ഒരു യൂസർ നെയിം സംവിധാനം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. വൈകാതെ എത്തുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.
Discussion about this post