ന്യൂയോർക്ക്: ഫ്‌ളോറിഡയെ ഭീതിയിലാഴ്ത്തി ഇറച്ചി തിന്നുന്ന ബാക്ടീരിയ (വിബ്രിയോ വൾനിഫികസ്). രോഗബാധയെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറലൊട്ടാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കഴിഞ്ഞ 74 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും അധികം പേർക്ക് വിബ്രിയോ വൾനിഫികസ് സ്ഥിരീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. തണുപ്പുകാലത്ത് ആണ് ഈ ബാക്ടീരിയകളുടെ വ്യാപനം വർദ്ധിക്കുക. അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകൾ ആണ് ഫ്‌ളോറിഡയിൽ ഉണ്ടായത്. ഇത് ബാക്ടീരിയകളുടെ വ്യാപനത്തിന് അനുകൂലമായി. മിൽട്ടൺ, ഹെലനെ എന്നീ ചുഴലിക്കാറ്റുകൾ ഫ്‌ളോറിഡയിൽ തുടർച്ചയായുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണം ആയിരുന്നു. കഴിഞ്ഞ വർഷം 44 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 11 പേരായിരുന്നു കൊല്ലപ്പെട്ടത്. വരും ദിവസങ്ങളിൽ ഫ്‌ളോറിഡയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് അനുമാനം.
മനുഷ്യരുടെ തൊലിയെ ആണ് ഈ ബാക്ടീരിയ ബാധിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഇറച്ചി തിന്നുന്ന ബാക്ടീരിയകൾ എന്ന് വിശേഷിപ്പിക്കുന്നത്. രോഗം ബാധിച്ചാൽ പനിയാണ് പ്രധാന ലക്ഷണം. ശരീരം ചുവക്കും. പിന്നാലെ തൊലി പൊട്ടി മുറിവുകൾ വരും. ഇതിന് പുറമേ ചിലർക്ക് വയറ് വേദന, വയറിളക്കം, തലകറക്കം, ശർദ്ദി എന്നിവ ഉണ്ടാകും.
വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യരിൽ എത്തുക. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനും ഈ ബാക്ടീരിയയ്ക്ക് കഴിയും. വെള്ളപ്പൊക്കത്തെ തുടർന്ന് ബാക്ടീരിയ ഇത്രയും വ്യാപിച്ചത് എന്നാണ് വിലയിരുത്തൽ.
Discussion about this post