മസ്‌കറ്റ് : ഒമാനിൽ ശക്തമായ നിയമങ്ങൾ വരുന്നു. ജോലിയിൽ ഉഴപ്പുന്നവരെയും അച്ചടക്കമില്ലാത്തവർക്ക് എതിരെയാണ് ഒമാനിൽ പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ ചുമത്തും. കുടാതെ ഉറങ്ങിയാലും മോശമായി പെരുമാറിയാലും പിരിച്ചു വിടലുൾപ്പെടെ നിയമങ്ങളിൽ പറയുന്നു.
15 മിനിറ്റിലധികം വൈകി ഓഫീസിലെത്തിയാൽ ആദ്യം വാണിംഗ് . പിന്നീട് ശമ്പളം പിടിക്കും. നേരത്തെ ഓഫീസിൽ നിന്ന് മുങ്ങിയാലും ഇതേ നടപടിയാണ് സ്വീകരിക്കുക . ജോലിക്കിടെ കിടന്ന് ഉറങ്ങിയാൽ വാണിങ്ങോ സസ്‌പെൻഷനോ ലഭിക്കും. മോശം പെരുമാറ്റം അനുമതി കൂടാതെ അവധി എടുക്കുന്നവർക്ക് അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ പകുതി വരെ പിഴയും ചുമത്തും.
നിശ്ചിത കവാടത്തിലൂടെയെ പുറത്തു പോകാവൂ. സന്ദർശകരെ മുൻകൂർ അനുമതി വാങ്ങാതെ സ്വീകരിച്ചാൽ സുരക്ഷ പരിഗണിച്ചുള്ള പിഴ. വ്യക്തിഗത ആവശ്യത്തിനായി കമ്പനി ഫോൺ അനുമതിയില്ലാതെ ഉപയോഗിച്ചാലും നടപടി.
Discussion about this post