ബഹിരാകാശ ഗവേഷണ രംഗത്ത് ഉരുത്തിരിഞ്ഞ് വരുന്ന ഓരോ കണ്ടെത്തലും വലിയ ചുവടുവെപ്പുകളിലേക്കാണ് മനുഷ്യരാശിയെ കൊണ്ടുപോകുന്നത്. ആദ്യമായി ബഹിരാകാശത്ത് എത്തിച്ചേരണമെന്ന ആഗ്രഹത്തില്‍ തുടങ്ങിയ യാത്ര ഇപ്പോള്‍ ബഹുദൂരം പിന്നിട്ട് അവിടേയ്ക്കുള്ള വിനോദസഞ്ചാര, അധിവാസ സാധ്യതകളിലെത്തി നില്‍ക്കുകയാണ്. ചൊവ്വയില്‍ ജല സാന്നിധ്യം കണ്ടെത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുതിയ ആശയങ്ങളിലേക്ക് മനുഷ്യരാശിയെ നയിച്ചിരിക്കുകയാണ്. മനുഷ്യന് താമസിക്കാന്‍ കഴിയുന്ന ഒരു ഗ്രഹമായി ചൊവ്വയെ പരിവര്‍ത്തനപ്പെടുത്തുകയാണ് ഇപ്പോള്‍ മിക്ക കമ്പനികളുടെയും ഭാവി പ്ലാന്‍. ഇവിടേയ്ക്കുള്ള വിനോദസഞ്ചാരത്തിനും പ്ലാനുകള്‍ തയ്യാറാവുന്നുണ്ട്. അവിടെ സന്ദര്‍ശിക്കാന്‍ തക്ക പ്രദേശങ്ങളും പുറത്തുവന്നുകഴിഞ്ഞു ഇവ ഏതൊക്കെയാണെന്ന് നോക്കാം
ഒളിമ്പസ് മോണ്‍സ്
ചൊവ്വയിലെ ഒരു വമ്പന്‍ അഗ്നിപര്‍വ്വതമാണ് ഇത്. സൗരയൂഥത്തില്‍ വെച്ചേറ്റവും വലുത് തന്നെയാണ് ഒളിമ്പസ് മോണ്‍സ് എന്നാണ് കണ്ടെത്തല്‍. 72000 അടി ഉയരമുണ്ട് ഇതിന് . അതായത് എവറസ്റ്റിന്റെ രണ്ടര ഇരട്ടി. ഭാവിയില്‍ ഇത് പൊട്ടാനുള്ള സാധ്യയുണ്ട്.
താര്‍സിസ്
താര്‍സിസ് അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ ഒരു സമതലമാണ്. 12 കൂറ്റന്‍ അഗ്നിപര്‍വ്വതങ്ങളുടെ ഒരു കൂട്ടമാണ് ഇവിടെയുള്ളത്. മനോഹരമായ ഒരു സ്ഥലം കൂടിയാണിത്.
വാലസ്
സൗരയൂഥത്തിലെ ഏറ്റവും വലിയ കാന്യണാണ് വാലസ് മറൈനറിസ്.4000 കിലോമീറ്റര്‍ നീളം 200 കിലോമീറ്റര്‍ വീതി ഏഴ് കിലോമീറ്റര്‍ ആഴം എന്നിങ്ങനെയാണ് വാലസിന്റെ അളവുകള്‍.
ധ്രുവങ്ങള്‍
തെക്ക് , കിഴക്ക് ധ്രുവങ്ങളും ചൊവ്വയില്‍ വളരെ ശ്രദ്ധേയമായ സ്ഥലങ്ങളാണ് ഇരു ധ്രുവങ്ങളും മഞ്ഞിനാല്‍ മൂടിയിരിക്കുന്നു എന്നാല്‍ തെക്ക് ധ്രുവത്തിന് വലിയൊരു പ്രത്യേകത കൂടിയുണ്ട്. ഉറഞ്ഞ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ് ഈ ധ്രുവം. 8 മീറ്ററാണ് ഇതിന്റെ കനം.
Discussion about this post