പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന രോഗമമായാണ് സ്തനാര്‍ബുദം പരക്കെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ പുരുഷന്‍മാരിലും സ്തനാര്‍ബുദം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രശസ്ത പോപ് ഗായിക ബിയോണ്‍സിന്റെ പിതാവ് മാത്യു നോള്‍സിനും സ്തനാര്‍ബുദം ബാധിച്ചിരുന്നു. രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യാത്രയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പുരുഷന്മാരിലെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. പുരുഷന്മാരിലെ സ്തനാര്‍ബുദം വളരെ അപൂര്‍വ്വമാണ്. 2015ല്‍ അമേരിക്കയില്‍ 2,350 പുരുഷന്‍മാര്‍ക്കാണ് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്.
പുരുഷന്‍മാരിലെ സ്തനാര്‍ബുദം സ്തനത്തിലെ ടിഷ്യുവിന് ചുറ്റും കാണപ്പെടുന്ന കോശങ്ങളുടെ അമിത വളര്‍ച്ചയാണ്. പ്രായമായ പുരുഷന്‍മാരിലാണ് ഇത്തരത്തിലുള്ള സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നത്.
ആര്‍ത്തവത്തോടെ സ്ത്രീകളുടെ സ്തനത്തില്‍ കൂടിയ അളവില്‍ ടിഷ്യു ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ പുരുഷന്‍മാരുടെ സ്തനത്തില്‍ ടിഷ്യു ഉത്പാദനം വളരെ കുറവാണ്. എന്നാല്‍ കൂടുതലാണെങ്കിലും കുറവാണെങ്കിലും ടിഷ്യു ഉത്പാദിപ്പിക്കപ്പെടുന്ന സ്തനത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്തനാര്‍ബുദമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരിലും സ്തനാര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
പുരുഷന്മാരില്‍ രണ്ട് വിധത്തിലുള്ള സ്തനാര്‍ബുദമാണ് കണ്ടുവരാറുള്ളത്. Ductal Carcinoma, lobular carcinoma എന്നിങ്ങനെയുള്ള സ്തനാര്‍ബുദമാണ് പുരുഷന്മാരില്‍ കണ്ടുവരുന്നത്. പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന സ്തനാര്‍ബുദമാണ് Ductal Carcinoma. സ്തനത്തിലെ ടിഷ്യുവിന് ചുറ്റും കാണപ്പെടുന്ന ഗുരുതരമായ ക്യാന്‍സറാണിത്.
സ്ത്രീകളില്‍ കാണപ്പെടുന്ന സ്തനാര്‍ബുദത്തിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് പുരുഷന്മാരിലും കണ്ടുവരുന്നത്. പുരുഷന്മാരുടെ സ്തനത്തില്‍ കാണപ്പെടുന്ന അധികം വേദനയില്ലാത്ത മുഴകള്‍, ചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസം, സ്തനത്തിന് ചുറ്റുമുള്ള വീക്കം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
Discussion about this post