ഇന്ത്യയിൽ ഓരോ 10 വ്യക്തികളിൽ 7 പേർക്കും യ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ അവസ്ഥയിൽ ആണെന്നാണ് കരുതപ്പെടുന്നത്. നിലവിൽ പ്രമേഹം, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലെ ഒരാളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. ഇത് ഇന്ത്യയിൽ ഒരു പകർച്ചവ്യാധിയും നിശബ്ദ കൊലയാളിയുമായി മാറിയിരിക്കുന്നു.
സാന്ദ്ര ഹെൽത്ത്‌കെയറിലെ ഡയബറ്റോളജി മേധാവിയും രംഗ് ദേ നീല ഇനിഷ്യേറ്റീവിൻ്റെ സഹസ്ഥാപകനുമായ ഡോ രാജീവ് കോവിലാണ് ടൈപ്പ് 1 ഡയബറ്റിസിനെ കുറിച്ചുള്ള ഭയാനകമായ വിവരങ്ങൾ പങ്കു വച്ചത്. “ടൈപ്പ് 1 പ്രമേഹം പാൻക്രിയാസിൻ്റെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നു. അത് പാൻക്രിയാസിനെ ഇൻസുലിൻ നിർമ്മിക്കുന്നത് തടയുന്നു. ജനിതക ഘടകങ്ങൾ , ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ , ആർത്തവവിരാമം മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം എന്നിവയാണ് ടൈപ്പ് 1 പ്രമേഹത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ.
അനിയന്ത്രിതമായ പ്രമേഹം ഡയബറ്റിക് കോമയിലേക്കും അബോധാവസ്ഥയിലേക്കും ഒടുവിൽ മരണത്തിലേക്കും നയിച്ചേക്കാം എന്നാണ് ഡോക്ടർ കോവിൽ പറയുന്നത്. ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ പ്രയാസമാണ്. ഇതിന് വളരെയധികം പരിചരണവും ബന്ധുക്കളിൽ നിന്നുള്ള വൈകാരികമായ സപ്പോർട്ടും ആവശ്യമാണ്.
Discussion about this post