മുംബൈ; ഗൂഗിളിലെ ഒരു ജീവനക്കാരനായ ഇന്ത്യക്കാരന്റെ സാലറി പാക്കേജ് കേട്ട് ഞെട്ടി സൈബർലോകം. 64 കാരനായ പ്രഭാകർ രാഘവിന്റെ സാലറി പാക്കേജാണ് ഒരേ സമയം കൗതുകവും അമ്പരപ്പും ഉണ്ടാക്കുന്നത്. ന്യൂ ചീഫ് ടെക്‌നോളജിസ്റ്റ് ആകാനാണ് ഗൂഗിൾ പ്രഭാകരറിന് ഇത്രയധികം ശമ്പളം നൽകുന്നത്. ഇതിന് മുൻപ് ഗൂഗിൾ സെർച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്‌സ്,കൊമേഴ്‌സ് ആൻഡ് പേയ്‌മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. 2012 ലാണ് അദ്ദേഹം ഗൂഗിളിനൊപ്പം യാത്ര ആരംഭിച്ചത്. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലേ,സ്മാർട് കമ്പോസ് എന്നിവയുടെ പ്രവർത്തനങ്ങളിലും പ്രഭാകർ രാഘവൻ മുദ്രപതിപ്പിച്ചിരുന്നു.
20 ഓളം പേറ്റന്റുകളും പ്രഭാകറിന്റെ പേരിൽ സ്വന്തമായിട്ടുണ്ട്. ഭോപ്പാൽ സ്വദേശിയായ അദ്ദേഹം, മദ്രാസ് ഐഐടിയിൽ നിന്നാണ് ഇലക്ട്രിക്കൽ എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് അദ്ദേഹം കാലിഫോർണിയ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറയിലേക്ക് പോയി അവിടെ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. പിന്നാലെ ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും സ്വന്തമാക്കി.
ഡോക്ടറേറ്റ് നേടിയ ശേഷം, രാഘവൻ ഐബിഎമ്മിൽ ഗവേഷണ റോളുകളിൽ തന്റെ കരിയർ ആരംഭിച്ചു. തുടർന്ന് അദ്ദേഹം സിലിക്കൺ വാലിയിലെ അൽമാഡൻ റിസർച്ച് സെന്ററിലേക്ക് മാറി, അവിടെ 1995 മുതൽ 2000 വരെ കമ്പ്യൂട്ടർ സയൻസ് തത്വങ്ങളുടെയും രീതിശാസ്ത്ര വിഭാഗത്തിന്റെയും സീനിയർ മാനേജരായി പ്രവർത്തിച്ചു. 1990-കളുടെ അവസാനത്തിൽ അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിൽ കൺസൾട്ടിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.2004ൽ അദ്ദേഹം വെരിറ്റിയിൽ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറും ആയി ചുമതലയേറ്റു. ഒരു വർഷത്തിനുശേഷം, 2005 ജൂലൈയിൽ അദ്ദേഹം യാഹൂവിൽ ചേർന്നു
Discussion about this post