സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ആയിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് ദിയയും അശ്വിനും.
വിവാഹശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ദിയയും അശ്വിനും ഒരുമിച്ചുള്ള സെൽഫിയായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ചിത്രം കണ്ട പലരും ദിയ ഗർഭിണിയാണോ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ മുഴുവനും.
കമന്റുകൾക്ക് താരം നൽകിയ മറുപടിയും ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘ഓസി ഗർഭിണിയാണോ’ എന്ന കമന്റിന് താഴെ ‘അതെ, 14 മാസമായി ഗർഭിണിയാണ്’ എന്നായിരുന്നു ദിയയുട മറുപടി. നിരവധി പേരാണ് ദിയയുടെ മറുപടിക്ക് കയ്യടിയുമായി എത്തിയിരിക്കുന്നത്. ചോദിച്ചു വാങ്ങി എന്നുൾപ്പെടെയുളള കമന്റുകളാണ് ഇതിന് ആരാധകർ നൽകുന്നത്.
Discussion about this post