വൻ ആഘോഷ പൂർവ്വം നടന്ന കല്യാണമായിരുന്നു നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹസന്റെ വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ദമ്പതികൾ.
ജിമ്മിൽ വെച്ച് കണ്ടുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. മരിയയുടെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ മരിയക്ക് ഒരു മകളുമുണ്ട് എന്ന് ഷാരിഖ് പറഞ്ഞു. ഇനി പ്രണയത്തിനെ കുറിച്ച് പറയാം. ഞാൻ അമ്മയുടെ കൂടെ കുറച്ച് ദിവസം നിൽക്കാൻ വന്നതായിരുന്നു. വന്ന ശേഷം ജിമ്മിൽ പോവാൻ തുടങ്ങി. അവിടെ വച്ചാണ് മരിയയെ ആദ്യമായി കാണുന്നത്. ആദ്യം ഒന്നും മരിയ എന്നെ ശ്രദ്ധിച്ചതേയില്ല. ഞാൻ നോക്കി ചിരിച്ചപ്പോൾ അവൾ എന്നെ ഗൗമനിച്ചതേയില്ല. അന്ന് ഞാൻ തീരുമാനിച്ചതാണ് ഇവളാണ് എന്റെ ഭാര്യ എന്നത്. പിറ്റേന്ന് മുതൽ എല്ലാ ദിവസവും ജിമ്മിൽ പോയി. പിന്നീട് സൗഹൃദത്തിലായെന്നും ഷാരിഖ് പറഞ്ഞു. ഭാര്യക്ക് ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ടെന്നും സ്വന്തം മകളായാണ് കാണുന്നതെന്നും ഷാരിഖ് പറയുന്നുണ്ട്.
രണ്ടാമത് വിവാഹിതയാകുമ്പോൾ ഞാൻ ഏറെ ആലോചിച്ചു. ഇനിയൊരു വിവാഹം ചെയ്യരുത്, ഇനി ചെയ്യേണ്ടി വന്നാൽ അത് മകളുടെ നല്ലതിന് വേണ്ടിയായിരിക്കണം എന്നാണ് തീരുമാനിച്ചത്. മകൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ ഞാൻ അതേക്കുറിച്ച് ചിന്തിക്കുക പോലുമുള്ളൂ എന്ന് ഉറപ്പിച്ചതാണ് എന്ന് രണ്ടാമത് വിവാഹം ചെയ്യാനുള്ള തീരുമാനത്തെക്കുറിച്ച് മരിയ പറഞ്ഞു.
ഷാരിഖുമായി അടുത്തപ്പോൾ ഞാൻ ആദ്യം പറഞ്ഞത് നീ ചെറുപ്പമാണ്. എനിക്കൊരു മകളുണ്ട്. പക്ഷേ ഷാരിഖ് എനിക്ക് ആത്മവിശ്വാസവും ഉറപ്പും തന്നു. പിന്നീട് മകളുമായി ഷാരിഖ് സംസാരിച്ചു. അവർ വേഗം സെറ്റായി. ഇനി ഇതാണ് നമ്മുടെ ജീവിതമെന്ന് മകൾ എന്നോട് പറഞ്ഞു. ഒരു പെൺകുട്ടിയുടെ അമ്മയാകുമ്പോൾ ഒരുപാട് കാര്യം ചിന്തിക്കേണ്ടതുണ്ട്. ഷാരിഖ് അല്ലായിരുന്നെങ്കിൽ മറ്റാരെയും ഞാൻ വിവാഹം ചെയ്യില്ലായിരുന്നു എന്നും മരിയ കൂടിച്ചേർത്തു.
സേറ എന്റെയും മകളാണ്. ഇവൾ എന്റെ ഭാര്യയും. ഞാൻ വിട്ടുകൊടുക്കില്ല. പുറത്ത് നിന്ന് ആരെയും അവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയാൻ അനുവദിക്കില്ലെന്നും ഷാരിഖ് വ്യക്തമാക്കി.
Discussion about this post