തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ രാജ് നിദിമോരുവാണ് വരൻ. കോയമ്പത്തൂർ ഇഷ യോഗ സെന്ററിനുള്ളിലെ ലിംഗ് ഭൈരവി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
ആകെ 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സാമന്ത തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. വിവാഹ തീയതി മാത്രമാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
ഫാമിലി മാൻ സീരീസിന്റെ സംവിധായകരിൽ ഒരാളാണ് രാജ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. പരമ്പരാഗത ഇന്ത്യൻ വിവാഹ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സാമന്ത വിവാഹ ചടങ്ങിൽ ധരിച്ചിരിക്കുന്നത്. രാജ് സാമന്തയെ വിവാഹ മോതിരം അണിയിക്കുന്നതും, സാമന്ത രാജിന്റെ തോളോട് ചേർന്ന് നിൽക്കുന്നതും കൈപിടിച്ച് ക്ഷേത്രത്തിന് പുറത്തേക്ക് വരുന്നതുമായ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.













Discussion about this post