ന്യൂഡൽഹി; പ്രിയങ്കാ ഗാന്ധിയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതിലൂടെ അവർ അഴിമതി കാണിച്ചു എന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണെന്ന് വെളിപ്പെടുത്തി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിലാണ് പ്രിയങ്ക തന്റെ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്തിയത്.
12 കോടി രൂപയുടെ ആസ്തിയാണ് പ്രിയങ്ക പ്രഖ്യാപിച്ചത്. അതെ സമയം ഭർത്താവ് റോബർട്ട് വദ്രയുടെ സ്വത്ത് 64 കോടിയാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ കണക്ക് പ്രകാരം പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവിന്റെ സ്വത്ത് ഏറ്റവും ചുരുങ്ങിയത് 75 കോടിയാണെന്നും ഭാട്ട്യ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിലാണ് ആദായനികുതി വകുപ്പ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയിൽ നിന്ന് 2010 നും 2021 നും ഇടയിൽ സമർപ്പിച്ച ഐടി റിട്ടേണുകളുടെ മൂല്യനിർണ്ണയ ഉത്തരവുകൾ പാസാക്കിയത്. ഇത് പ്രകാരം 80 കോടി രൂപയുടെ നികുതി റോബർട്ട് വാർദ്ര അടക്കാനുണ്ട്. സർക്കാർ കണക്കുകൾ തന്നെ ഇപ്രകാരം ആയിരിക്കെ സ്വത്ത് 64 കോടിയാണെന്ന് സത്യവാങ്മൂലം നല്കുന്നത് ആദായനികുതി വകുപ്പിനെ പറ്റിക്കുന്നതിനു തുല്യമാണ്.
ഒരു ദശാബ്ദത്തിലേറെയായി വാദ്ര തൻ്റെ യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് ഐടി വകുപ്പ് മനസിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആവശ്യപ്പെട്ട തുകയിൽ വെളിപ്പെടുത്താത്ത വരുമാനത്തിൻ്റെ നികുതിയും പിഴയും പലിശയും ഉൾപ്പെടുന്നു.
പ്രഥമദൃഷ്ട്യാ തന്നെ, അനധികൃതമായി സമ്പാദിച്ചതെന്ന് മനസിലാകുന്ന ഈ തുക ഇവർ എങ്ങനെയാണ് ഒരു ഉണ്ടാക്കിയതെന്ന് അറിയാൻ ഈ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നുവെന്നും ഭാട്യ പറഞ്ഞു.
Discussion about this post