മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കമ്പ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചറും ഇന്നൊവേഷന്‍ സെന്ററും നിര്‍മ്മിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയ കോര്‍പ്പറേഷന്‍സും തമ്മിൽ കരാര്‍ ഒപ്പിട്ടതായി എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ്. 2024 ഓട് കൂടി ഇന്ത്യയിലെ കമ്പ്യൂട്ടിങ് ശേഷി 20 മടങ്ങ് വളർച്ച കൈവരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുമായി നടത്തിയ സംഭാഷണത്തിലാണ് ഹുവാങ് ഇക്കാര്യം പറഞ്ഞത്. “ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നയിക്കാൻ, നിങ്ങൾക്ക് AI മോഡൽ സാങ്കേതികവിദ്യയും വൻതോതിൽ ഡാറ്റയും ആവശ്യമാണ്, അത് ഇന്ത്യയുടെ പക്കലുണ്ട്,” ഹുവാങ് പറഞ്ഞു.
“ഞാൻ പ്രധാനമന്ത്രി മോദിയെ കണ്ടപ്പോൾ, AI സംബന്ധിച്ച് തൻ്റെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ബ്രെഡ് ഇറക്കുമതി ചെയ്യാൻ ഇന്ത്യ മാവ് കയറ്റുമതി ചെയ്യരുത് എന്നതുപോലെ, ഇൻ്റലിജൻസ് ഇറക്കുമതി ചെയ്യാൻ ഇന്ത്യ ഡാറ്റ കയറ്റുമതി ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്, ഡാറ്റയ്ക്ക് നമ്മൾ തന്നെ മൂല്യം കൂട്ടണം അദ്ദേഹം എന്നോട് പറഞ്ഞു. റിലയൻസുമായുള്ള എൻവിഡിയയുടെ പങ്കാളിത്തം “പ്രധാനമന്ത്രി മനസ്സിൽ കണ്ട ആ യാത്രയുടെ ആരംഭമായിരിക്കും, ഹുവാങ് വ്യക്തമാക്കി.
അതേസമയം, റിലയൻസ് ജിയോയുടെ ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയെ ആഗോള AI ഹബ്ബാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അംബാനി അടിവരയിട്ടു പറഞ്ഞു . ഞങ്ങൾക്ക് ശക്തമായ കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ ഉണ്ട് . ഇന്ന്, യുഎസിനും ചൈനയ്ക്കും പുറമെ, 4G, 5G, ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകൾ ഉൾപ്പെടെ മികച്ച ഡിജിറ്റൽ കണക്റ്റിവിറ്റി ഇന്ത്യയിലുണ്ട്.
ഞങ്ങളുടെ കമ്പനി തുടക്കത്തിൽ ഈ ഡൊമെയ്‌നിൽ പ്രവർത്തിച്ചിരുന്നില്ലെങ്കിലും, ഞങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ കമ്പനിയായി മാറിയിരിക്കുന്നു. അതേസമയം ഗുജറാത്തിലെ ജാംനഗറിലെ ഡാറ്റാ സെൻ്ററുകളിൽ “വലിയ സ്കെയിൽ അപ്പ്” നടത്താൻ റിലയൻസ് ജിയോ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post