ശ്രീനഗർ: വ്യാഴാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഇന്ത്യൻ സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടു. ബൊട്ടപത്രി മേഖലയിൽ വെച്ചാണ് ഭീകരർ വാഹനത്തിന് നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം അറിയിച്ചു. കശ്മീരിലെ ഈ സമീപകാല ആക്രമണങ്ങൾ ഗൗരവമേറിയ വിഷയമാണ്. ഈ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുകയും ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് എൻ്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിലും എളുപ്പത്തിലും സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
പുൽവാമ ജില്ലയിലെ ബത്ഗുണ്ട് ത്രാൽ മേഖലയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ സമയത്താണ് ആക്രമണം നടന്നത്.
Discussion about this post