മുംബൈ: അടുത്തിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ എൻസിപി അജിത്പവാർ പക്ഷത്തോടൊപ്പം ചേർന്നു. ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു മകൻ സെയീഷാൻ സിദ്ദിഖ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സെയീഷാനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സെയീഷാനെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പാർട്ടിയിൽ നിന്നും പുറത്തായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെയീഷാനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഇതിന് ശേഷം അദ്ദേഹം പൊതുമദ്ധ്യത്തിൽ നിന്നും മാറിനിന്നിരുന്നു. പിതാവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടിയുടെ ഭാഗമാകാൻ സെയീഷാൻ തീരുമാനം എടുക്കുകയായിരുന്നു.
തന്നെയും കുടുംബത്തെയും സംബന്ധിച്ച് ഇന്നത്തെ ദിനം ഏറെ വൈകാരികം ആണെന്ന് സെയീഷാൻ സിദ്ദിഖി പറഞ്ഞു. ഈ കഷ്ടത്തിന്റെ സമയത്ത് എന്നെ മനസിലാക്കിയതിൽ അജിത് പവാറിനോടും, പ്രഫുൽ പാട്ടേലിനോടും സുനിൽ താക്കറെയോടും നന്ദി പറയുന്നു. വന്ദ്രേ ഈസ്റ്റിൽ നിന്നും താൻ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞാൻ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 12 സ് സെയീഷാൻ സിദ്ദിഖിയുടെ ഓഫീസിന് മുൻപിൽ വച്ചായിരുന്നു ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്. ഓഫീസിന് മുൻപിൽ നിന്ന് പടക്കം പൊട്ടിയ്ക്കുകയായിരുന്ന അദ്ദേഹത്തെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post