രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഓര്‍ഡറുകള്‍ക്ക് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുത്ത മേഖലകളില്‍ ഇത് ഏഴില്‍നിന്ന് പത്തുരൂപയാക്കി. ഉത്സവസമയത്ത് അധികമായി ഉണ്ടായിവരുന്ന പ്രവര്‍ത്തനച്ചെലവു കണ്ടെത്താനും പ്രവര്‍ത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ടാണിതെന്നാണ് ഈ ഭക്ഷണവിതരണ ് കമ്പനികള്‍ വിശദീകരിക്കുന്നത്.
2023 ഓഗസ്റ്റില്‍ സ്വിഗ്ഗിയാണ് രണ്ടുരൂപ പ്ലാറ്റ്‌ഫോം ഫീസ് ആദ്യം നടപ്പാക്കിയത്. സൊമാറ്റോയും ഇതു പിന്തുടര്‍ന്നു. ഓരോ ഓര്‍ഡറിനും റസ്റ്ററന്റ് ചാര്‍ജ്, ഡെലിവറി ഫീസ്, ചരക്കു-സേവന നികുതി എന്നിവയ്ക്കുപുറമേയാണ് ഇത് ഈടാക്കുന്നത്.
എന്നാല്‍ മറ്റൊരു കാര്യം പ്ലാറ്റ്‌ഫോം ഫീസിനും ജി.എസ്.ടി. ബാധകമാണ് എന്നതാണ്. അതുകൊണ്ട് ഉപഭോക്താവ് ഈയിനത്തില്‍ 11.80 രൂപ അധികമായി നല്‍കേണ്ടിവരും. പ്ലാറ്റ്‌ഫോം ഫീസ് ഓരോ നഗരത്തിലും വ്യത്യസ്തമായിരിക്കുമെന്നും കമ്പനികള്‍ പറയുന്നു.
Discussion about this post