ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യുടെ വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ തൈറോയ്ഡ് ടെസ്റ്റ് ക്യാമ്പിന് ലഭിച്ചത് വലിയ സ്വീകാര്യത. വർക്കല കൂരക്കണ്ണി വടക്കേ എൻഎസ്എസ് കരയോഗത്തിന്റെ മന്നം മെമ്മോറിയൽ മിനി ഹാളിൽ ഒരുക്കിയ പരിപാടിയിൽ നാനാജാതി മതസ്ഥരായ നൂറിൽ പരം ആൾക്കാർ ടെസ്റ്റിന് വന്നിരുന്നു. ഡി എസ് ജെ പി നിയോജകമണ്ഡലം പ്രസിഡൻറ് വിജയകുമാരൻ നായർ അധ്യക്ഷനായ ചടങ്ങിൽ എക്‌സ് ബാങ്കർ അനിൽ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് നടത്താൻ ആബട്ട് ലബോറട്ടറിസ് എന്ന കമ്പനിയാണ് മുന്നോട്ടുവന്നത്.
ഇന്നത്തെ കാലത്ത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട് കൂടുതലായി കണ്ട് വരുന്ന പ്രശ്‌നങ്ങളിൽ ഒന്നായ തൈറോയ്ഡ് ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കാൻ ഇത്തരം ക്യാമ്പുകൾ ഉതകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇത്തരം ജനോപകാരപ്രദമായ പല പരിപാടികളുടെയും രൂപരേഖ പാർട്ടി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടകൻ അനിൽകുമാർ കൂട്ടിച്ചേർത്തു.
മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ ഊന്നി രൂപീകരിച്ചിട്ടുള്ള സെക്കുലർ പാർട്ടിയായി ഡി എസ് ജെ പി ക്ക് ശക്തമായ വേരുകൾ ഉള്ള നിയോജക മണ്ഡലമാണ് വർക്കല. അടുത്തു വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം പാർട്ടി കാഴ്ചവയ്ക്കും എന്നും, അതിലേക്ക് മത്സരിക്കാൻ വാർഡ് കമ്മിറ്റികൾ സ്ഥാനാർത്ഥികളെ സജ്ജമാക്കി കൊണ്ടിരിക്കുകയാണ് എന്നും മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിജയകുമാരൻ നായർ പറഞ്ഞു
Leave a Comment