ഏതൊരു സാധനം വാങ്ങുമ്പോഴും നാം അതിന്റെ ക്വാളിറ്റി അഥവാ ഗുണമേന്മ പരിശോധിക്കാറുണ്ട്. ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരിത്തിയ ശേഷമേ നാം അത് വാങ്ങാറുള്ളൂ. അത് ഭക്ഷണ സാധനങ്ങൾ ആയിക്കോട്ടോ ഫർണീച്ചർ ആയിക്കോട്ടെ. എന്നാൽ നാം വാഹനത്തിൽ ഉപയോഗിക്കുന്ന പെട്രോളോ?. വാങ്ങുന്നതിന് മുൻപ് പെട്രോളിന്റെ ഗുണമേന്മ പരിശോധിക്കാറുണ്ടോ?.
അടുത്തിടെ ഗുണമേന്മയില്ലാത്ത പെട്രോളുകൾ ഉപഭോക്താക്കൾക്ക് നൽകിയ നിരവധി പമ്പുകൾക്കെതിരെയാണ് നിയമ നടപടിയുണ്ടായത്. ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നപ്പോഴാണ് പെട്രോളിലും നല്ലതും അല്ലാത്തതും ഉണ്ടെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായത്. അങ്ങിനെയെങ്കിൽ നമ്മൾ എങ്ങനെ പെട്രോളിന്റെ ഗുണമേന്മ പരിശോധിക്കും?.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായുള്ള ഫിൽട്ടർ പേപ്പർ ഉണ്ടായിരിക്കണം. ഇന്ധനം വാങ്ങാൻ വരുന്ന എല്ലാ ഉടമകൾക്കും ഈ പേപ്പർ വിതരണം ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ നമ്മുടെ നാട്ടിലെ പെട്രോൾ പമ്പുകൾ ഈ ഫിൽട്ടർ പേപ്പർ വിതരണം ചെയ്യാറില്ല. ഉപഭോക്താക്കൾ ആകട്ടെ ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിക്കാറുമില്ല. ഈ ഫിൽട്ടർ പേപ്പർ ഉപയോഗിച്ചാണ് പെട്രോൾ ഗുണമേന്മയുള്ളതാണോ എന്ന് പരിശോധിക്കുക.
വഞ്ചിതരാകാതിരിക്കാൻ ഇനി പെട്രോൾ പമ്പുകളിൽ ഇന്ധനം അടിയ്ക്കാൻ പോകുമ്പോൾ ജീവനക്കാരോട് ഫിൽട്ടർ പേപ്പർ ചോദിക്കാം. ശേഷം ഇതിലേക്ക് എണ്ണ ഒറ്റിച്ച് പരിശോധിക്കാം. സെക്കന്റുകൾ കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഈ പരിശോധന പൂർത്തിയാക്കാം. അതുകൊണ്ട് തന്നെ തിരക്കിനിടയിലും ഈ പരിശോധന നടത്താം.
ശുദ്ധമായ പെട്രോൾ ആണ് എങ്കിൽ ഫിൽട്ടർ പേപ്പർ പൂർണമായും വലിച്ചെടുക്കും. പെട്രോളിൽ കാണപ്പെടുന്ന ഓറഞ്ച് നിറത്തിന്റെ പാടോ കറയോ പേപ്പറിൽ കാണപ്പെടില്ല. എന്നാൽ ഗുണമേന്മയില്ലാത്ത വ്യാജ പെട്രോൾ ആണെങ്കിൽ പേപ്പറിൽ കറകൾ കാണാൻ സാധിക്കും. ഇങ്ങനെ കണ്ടാൽ അധികൃതർക്ക് പരാതി നൽകാനും.
Discussion about this post