മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് നടി സായ് പല്ലവി വർഷങ്ങൾക്ക് മുൻപ് നടത്തിയ പഴയ അഭിമുഖം വിവാദമാകുന്നു. 2020 ൽ നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് ചർച്ചയാവുന്നത്. സായ് പല്ലവിക്കെതിരെ സോഷ്യൽമീഡിയയിൽ വലിയ അധിക്ഷേപവും ഉയരുന്നുണ്ട്.
ഇന്ത്യൻ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമാണ് ആ അഭിമുഖത്തിൽ സായ്പല്ലവി പറഞ്ഞത്. ഏതുതരത്തിലുള്ള അക്രമവും തന്നെ സംബന്ധിച്ച് ശരിയായി തോന്നുന്നില്ലെന്നും അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നും സായ്പല്ലവി പറഞ്ഞത് നേരത്തേ ചർച്ചയായിരുന്നു. ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞുനിൽക്കുന്ന കുടുംബത്തിലല്ലെന്നും ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.
Discussion about this post