തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു. പാര്‍ട്ടികളുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ടി.വി ബാബു പറഞ്ഞു. എന്നാല്‍ ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു ഇന്നലെ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. ഇടത്-വലത് പാര്‍ട്ടികളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടായിരുന്നു തുഷാറിന്റെ പ്രതികരണം.
Discussion about this post