മാസാച്ചുവെറ്റ്‌സിലെ ന്യൂ ബെഡ്‌ഫോര്‍ഡ് മ്യൂസിയത്തില്‍ ഒരു നീലത്തിമിംഗലത്തിന്റെ അസ്ഥികൂടമുണ്ട്. 1998ല്‍ ഒരു ടാങ്കറിന്റെ പ്രൊപ്പല്ലര്‍ തട്ടി ദാരുണമായി കൊല്ലപ്പെട്ട ഈ നീലതിമിംഗലത്തിന്റെ ശവശരീരം റോഡ് ഐലന്‍ഡിലാണ് കണ്ടെത്തിയത്. മരണം നടന്നിട്ട് 26 കൊല്ലം കഴിഞ്ഞിട്ടും ഇന്നും വാര്‍ത്തകളിലിടം നേടുകയാണ് ഈ തിമിംഗലം. കാരണം എന്താണെന്നല്ലേ. ഇപ്പോഴും ഈ അസ്ഥികൂടത്തില്‍ നിന്ന് എണ്ണ ഇറ്റുവീഴുകയാണ്.
എണ്ണ എങ്ങനെ വന്നു
നീല തിമിംഗലം പോലുള്ള കടല്‍ ജീവികള്‍ എണ്ണ ധാരാളമുള്ളവയാണ്. ഈയൊരു ഗുണം മൂലം ഇവയെ വേട്ടയാടുന്നതും പതിവാണ്. ഇവയുടെ എണ്ണയുപയോഗിച്ച് സോപ്പുകളും ലൂബ്രിക്കന്റുകളുമൊക്കെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം അസ്ഥികൂടത്തില്‍ നിന്ന് എണ്ണ പൊഴിയുമോ എന്നാണ് പലരുടെയും ചോദ്യം. ഇതിനോട് ശാസ്ത്രത്തിന്റെ ഉത്തരം ഇങ്ങനെ.
ഈ തിംഗലത്തിന്റെ അസ്ഥികള്‍ വൃത്തിയാക്കി ന്യൂ ബെഡ്‌ഫോര്‍ഡ് തുറമുഖത്ത് അഞ്ച് മാസത്തോളം വെള്ളത്തില്‍ മുക്കിവെച്ചിരിരുന്നു. എന്നാല്‍ അന്ന് അവര്‍ക്ക് ഇതിനുള്ളിലെ എണ്ണ മുഴുവനായി നീക്കം ചെയ്യാനായില്ല. കാരണം 66 അടിയോളം നീളമുള്ള ഈ അസ്ഥികൂടത്തിനുള്ളില്‍ നിന്ന് അത് നീക്കം ചെയ്യുക എന്നതും അത്ര നിസ്സാരമായുള്ള ഒരു കാര്യമല്ല. ഇവിടെ കടന്നുവരുന്നവര്‍ക്കെല്ലാം എണ്ണയുടെ ഗന്ധം ലഭിക്കും ഇത് ഒരു തിമിംഗല വേട്ട നടത്തുന്ന കപ്പലില്‍ തങ്ങിയ അനുഭവമാണ് നല്‍കുന്നതെന്ന് പലരും പറയുന്നു.
എന്നാല്‍ ഈ എണ്ണ ശേഖരിക്കുന്നതിനായി പ്രത്യേക സിസ്റ്റം തന്നെ മ്യൂസിയം അധികൃതര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ എണ്ണ ഒരു വലിയ ടാങ്കിലാണ് അവര്‍ ശേഖരിക്കുന്നത്.
Discussion about this post