ന്യൂയോർക്: ആപ്പിൾ ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന “ലോകത്തെ ഏറ്റവും മൂല്യം കൂടിയ കമ്പനി” എന്ന സ്ഥാനം തട്ടിയെടുത്ത് എ ഐ ഭീമൻ എൻവിഡിയ. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം എൻവിഡിയയുടെ വിപണി മൂല്യം 3.53 ലക്ഷം കോടി ഡോളറായി വെള്ളിയാഴ്ച ഉയർന്നു. എഐ മേഖലയിൽ എൻവിഡിയ നടത്തിയ മുന്നേറ്റമാണ് കമ്പനിയുടെ ഓഹരികൾക്ക് ഉണ്ടായ ഈ കുതിപ്പിന് കാരണം. ജൂണിൽ ഈ സ്ഥാനം എൻവിഡിയ കരസ്ഥമാക്കിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു.അതേസമയം ആപ്പിളും മൈക്രോസോഫ്റ്റുമാണ് മൂല്യത്തിൽ തൊട്ടുപിന്നിലുള്ളത്.
അതേസമയം എൻവിഡിയയുടെ മൂല്യം ഉയരുന്നത് മുകേഷ് അംബാനിയുടെ റിലയൻസിനും വലിയ നേട്ടമാണ് . എൻവിഡയയുമായി സഹകരിച്ച് ഇന്ത്യയിൽ എഐ കംപ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് തയ്യാറെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്ത് വന്നത്. ഇന്ത്യയിലെ കമ്പ്യൂട്ടിങ് വേഗം 20 മടങ്ങായി വർദ്ധിക്കുമെന്ന് ഈ സാഹചര്യത്തിൽ എൻവിഡിയ തലവൻ വ്യക്തമാക്കിയിരുന്നു.
എൻവിഡിയയ്ക്ക് ഇപ്പോൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ സാനിധ്യമുണ്ട്. എൻവിഡിയയമാുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്ത് ശക്തമായ എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാൻ മുകേഷ് അംബാനി തയ്യാറെടുക്കുകയാണ്. റിലയൻസ് ജിയോയുടെ കൈവശമുള്ള വലിയ ഡാറ്റ ശേഖരം പ്രയോജനപ്പെടുത്താനാണ് എൻവിഡിയയുടെ ശ്രമം.
Discussion about this post