സോഷ്യല്‍മീഡിയതാരം നടത്തിയ ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. ആരാധകരെ കുരുക്കിലാക്കി ഇവര്‍ തട്ടിയത് ഒന്നും രണ്ടുമല്ല 47 മില്യന്‍ പൗണ്ടാണ്. ഇതിന് പിന്നാലെ മുങ്ങിയ ഇവര്‍ രണ്ട് വര്‍ഷം കഴിഞ്ഞാണ് പിടിയിലാകുന്നത്.
നോട്ടി നട്ടി എന്നറിയപ്പെടുന്ന ഇവരുടെ യഥാര്‍ത്ഥ പേര് നഥമോണ്‍ കോംഗ്ചാക്ക് (32) എന്നാണ്. തട്ടിപ്പിന് ശേഷം ഇന്തൊനീഷ്യയിലെ ദ്വീപിലായിരുന്നു ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.് വന്‍ ലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നഥമോണ്‍ ആരംഭിച്ച നിക്ഷേപ പദ്ധതി അനേകരാണ് ചേര്‍ന്നത്. വാഗ്ദാനം പാലിക്കാന്‍ സാധിക്കാതെ ഈ നിക്ഷേപ പദ്ധതി തകര്‍ന്നു.
6000-ലധികം പേര്‍ ബാങ്കോക്കില്‍ പണം നഷ്ടമായിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതോടെ നഥമോണ്‍ ഒളിവില്‍ പോയി.രണ്ട് വര്‍ഷമായി ഇന്തൊനീഷ്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്ന നഥമോണ്‍. ഇവര്‍ക്ക് ഇന്തൊനീഷ്യയുടെ ദേശീയ ഗാനം പാടാന്‍ അറിയില്ലെന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കുരുക്കായത്. തുടര്‍ന്ന് ഇവരെക്കുറിച്ച് അന്വേഷണമായി. പിന്നീട് തായ്‌ലന്‍ഡ് പൊലീസുമായി സഹകരിച്ച് ഇന്തൊനീഷ്യന്‍ പൊലീസ് സംഭവം അന്വേഷിച്ചു.ഇതോടെ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷമാണ് ഇവര്‍ പൗരത്വത്തിന് ശ്രമിച്ചതെന്ന് കണ്ടെത്തിയതോടെ കഥയ്ക്ക് അവസാനമാകുകയായിരുന്നു.
Discussion about this post