ടെൽ അവീവ്: “ഹിസ്ബുള്ളയുടെ ബിൻ്റ് ജെബെയിൽ ഏരിയയുടെ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് നടന്ന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയെയും ഹിസ്ബുള്ളയുടെ പീരങ്കി സൈന്യത്തിന്റെ തലവനെയും ബിൻ്റ് ജ്ബെയിൽ ഏരിയയിൽ നിന്ന് ഇല്ലാതാക്കി,” ഇസ്രായേൽ പ്രതിരോധ സേന സമൂഹമാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
തെക്കൻ ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സിവിലിയന്മാർക്കും ഐഡിഎഫ് സൈനികർക്കും നേരെ രൂക്ഷമായ ആക്രമണത്തിന് നേതൃത്വം കൊടുത്തവരിയിരിന്നു ഇവർ. ടാങ്ക് വിരുദ്ധ മിസൈലുകൾ വിക്ഷേപിക്കുന്നത് ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഈ മൂന്ന് ഭീകരർ ബിൻ്റ് ജെബെയിൽ മുൻകൈ എടുത്തിരുന്നു.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 70 ഹിസ്ബുള്ള പോരാളികളെ ഇസ്രായേൽ കൊല്ലുകയും തെക്കൻ ലെബനനിലെ 120 ലക്ഷ്യങ്ങൾ ആക്രമിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ്റെ പിന്തുണയുള്ള ഗ്രൂപ്പിൻ്റെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രത്തിലെ ആയുധ ഫാക്ടറികളിലും സംഭരണശാലകളിലും “കൃത്യമായ ആക്രമണം” നടത്തുകയും ചെയ്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
Discussion about this post