Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

വെറും ഒച്ചല്ല ഇവൻ ഒച്ചുകളുടെ ലോകത്തെ കോടീശ്വരൻ ; ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് സൃഷ്ടിക്കുന്നത് ഈ ഒച്ച്

by Brave India Desk
Oct 27, 2024, 10:31 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

ഭൂരിഭാഗം മുത്തുകളും ചിപ്പികളുടെ സൃഷ്ടിയാണെന്ന് നമുക്കറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് സൃഷ്ടിക്കുന്നത് ചിപ്പി അല്ല. അതിന്റെ ഉടമ ഒരു ഒച്ചാണ്. മെലോ മെലോ പേൾ എന്ന ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മുത്ത് മെലോ മെലോ എന്ന ഒച്ചിൽ നിന്നുമാണ് ലഭിക്കുന്നത്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

നല്ല തീജ്വാലയുടെ നിറത്തിൽ തുടുതുടുത്തങ്ങനെ ഇരിക്കുന്ന ഈ മുത്ത് അപൂർവമായി മാത്രമേ ലഭ്യമാകൂ എന്നതിനാൽ ദശലക്ഷങ്ങളാണ് ഇതിന് വില. നിലവിൽ 20 കാരറ്റിൽ താഴെ മാത്രം വരുന്ന ഒരു ചെറിയ മെലോ മെലോ മുത്തിന് പോലും ഇരുപതിനായിരം ഡോളറോളം വിലയുണ്ട്. അതായത് ചെറിയൊരു മെലോ മെലോ മുത്ത് വാങ്ങണമെങ്കിൽ 17 ലക്ഷത്തോളം ഇന്ത്യൻ രൂപ കൊടുക്കണം.

ലോകത്തിൽ തന്നെ ഏറെ അപൂർവമായി മാത്രം ലഭിക്കുന്ന മെലോ മെലോ മുത്ത് ഉത്പാദിപ്പിക്കുന്നത് ഒരിനം ഭക്ഷ്യയോഗ്യമായ കടൽ ഒച്ചുകളാണ്. മെലോ മെലോ, സെബ്ര കടൽ ഒച്ചുകൾ, ബെയ്‌ലർ ഷെൽ, ബെയ്‌ലർ വോൾട്ട് എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ ആണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. ദക്ഷിണ ചൈനാ കടലിലും മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ കടലുകളിലും ഇവയെ കാണാൻ കഴിയും. ഇളം മഞ്ഞ , ഇളം തവിട്ട് നിറങ്ങളിൽ തുടങ്ങി അഗ്നിജ്വാലയ്ക്ക് സമാനമായ കടുത്ത ഓറഞ്ച് നിറത്തിൽ വരെ മുത്തുകൾ ഉണ്ടാകും. ഏറ്റവും കടുത്ത ഓറഞ്ച് നിറത്തിലുള്ള മുത്തുകൾക്കാണ് വില കൂടുതൽ ലഭിക്കുന്നത്.

പതിനായിരക്കണക്കിന് ഒച്ചുകളെ എടുത്താൽ അതിൽ ഒരെണ്ണം മാത്രമായിരിക്കും ചിലപ്പോൾ മുത്ത് ഉല്പാദിപ്പിക്കുന്നത് എന്നുള്ളതാണ് മെലോ മെലോ മുത്തിനെ കൂടുതൽ സവിശേഷതയുള്ളതാക്കുന്നത്. മാത്രവുമല്ല ഈ മുത്ത് ഉത്പാദിപ്പിക്കുന്ന ഒച്ച് 10 വർഷത്തോളം സമയമെടുത്താണ് മുത്തിനെ ശരിയായ ഘടനയിലേക്ക് അവയെ എത്തിക്കുന്നത്. അതിനാൽ തന്നെ ഈ മുത്ത് ലഭിക്കുക എന്നുള്ളത് ലോട്ടറി ആണെന്ന് തന്നെ പറയാം. വലിപ്പവും തിളക്കവും എല്ലാം കൂടുന്നതിനനുസരിച്ച് 75,000 ഡോളറിന് പോലും ഈ മുത്തുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

മറ്റു മുത്തുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഘടനയാണ് മെലോ മെലോ മുത്തുകൾക്ക് ഉള്ളത്. ക്രിസ്റ്റലിന് സമാനമായ ഘടനയാണ് ഇവയ്ക്ക്. ഓറഞ്ച് നിറമുള്ള ഒരു ചെറിയ ഗോലി പോലെ ആണ് ഇവ കാണപ്പെടുക. കാൽസൈറ്റും അരഗോണൈറ്റും ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതിനാലാണ് ഇവയ്ക്ക് ഈ ക്രിസ്റ്റൽ രൂപം ലഭിച്ചിട്ടുള്ളത്. കൂടുതൽ ഗുണനിലവാരവും പഴക്കവും അനുസരിച്ച് മെലോ മെലോ മുത്തുകളുടെ മിനുസവും വർദ്ധിക്കുന്നതാണ്. അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്നതുകൊണ്ട് തന്നെ ആഡംബര ആഭരണങ്ങളുടെ വിപണിയിൽ വലിയ ഡിമാൻഡ് ആണ് ഈ മുത്തുകൾക്ക് ഉള്ളത്.

Tags: melo melo pearlmelo melo snailworlds most expensive pearl
Share1
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies