വാട്‌സ്ആപ്പ് ബിസിനസ് ഓഫറിന്റെ സമീപകാല കൂട്ടിച്ചേർക്കലാണ് വാട്‌സ്ആപ്പ് ചാനലുകൾ. ഇഷ്ടപ്പെട്ട വ്യക്തിയോ, ഇഷ്ടപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകൾ പിന്തുടരാനും കഴിയുന്ന ഇൻസ്റ്റഗ്രാമിന് സമാനമായ ഫീച്ചർ ആണ് ചാനലുകൾ. ഇപ്പോഴിതാ വാട്‌സ്ആപ്പ് ചാനലിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്.
ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പ്രക്രിയയാണ് പുതിയ ഫീച്ചർ. ഇത്രയും നാളും ചാനൽ ഫോളോ ചെയ്യാൻ ലിങ്ക് ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഫോളോ ചെയ്യാൻ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പ്രക്രിയ ലളിതമാക്കാം. ആൻഡ്രോയിഡ് 2.24.22.20നുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റയിൽ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കു. ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു.
വാട്‌സ്ആപ്പ് ചാനലുകൾക്കായി ക്യുആർ കോഡുകൾ അവതരിപ്പിക്കുന്നത് ഷെയറിംഗ് കൂടുതലായി നടത്താൻ സാധിക്കും . ഇനി മുതൽ ഒറ്റ ക്ലിക്കിൽ ചാനലുകൾ പിന്തുടരൻ സാധിക്കും. ഭാവിയിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാവും.
വലിയ അളവിലുള്ള ആളുകൾക്ക് സൗജന്യമായി സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യാൻ ആളുകളെയും ഓർഗനൈസേഷനെയും ചാനൽ പ്രാപ്തമാക്കുന്നു, ഇപ്പോൾ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ചാനൽ ലഭ്യമാണ്.
Discussion about this post