ശ്രീനഗർ; ജമ്മുകശ്മീരിൽ ഇന്ന് രാവിലെ സൈനികവാഹനത്തിന് നേരെ ആക്രമമം നടത്തിയ ഭീകരരെ വധിച്ച് സൈന്യം. പ്രദേശത്ത് നടത്തിയ പരിശോധയിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. അഖ്‌നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. 15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്.
ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.
ഈ കഴിഞ്ഞ ഒക്ടോബർ 24നും ജമ്മുകശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യുവരിക്കുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഭീകരർ വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.












