സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും പങ്കാളിയെ ഒന്ന് ആലിംഗനം ചെയ്യാത്തവരായി ആരുമുണ്ടാവില്ല. വാരിപ്പുണരുമ്പോൾ തന്നെ ഒരു ആശ്വാസമാണ്. സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിക്കാൻ ഒന്ന് ആശ്വസിച്ചിരിക്കാൻ ഒരു തോൾ കിട്ടിയിരുന്നുവെങ്കിലെന്ന് പലരും ചിന്തിച്ച് കാണും. എന്നാൽ പക്ഷേ ആലിംഗനങ്ങളോട് വിമുഖത കാണിക്കുന്നവരും ഉണ്ട് ആശ്ലേഷം എന്നത് മെനക്കെട്ട ജോലിയും അറപ്പ് പോലെയുമാണ് പലരും കണക്കാക്കുന്നത്. എന്നാൽ ഇങ്ങനെ ആലിംഗനത്തെ വേണ്ടെന്ന് വയ്ക്കുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങളാണ്.
സന്തോഷത്തിലും സങ്കടത്തിലും ഒരാളുമായി ആലിംഗനം ചെയ്യുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുവെന്നാണ് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ആലിംഗനം വെറും ആശ്വസിപ്പിക്കലിനും സന്തോഷത്തിനും സ്നേഹപ്രകടനത്തിനും മാത്രമല്ലെന്നർത്ഥം
രണ്ടുപേർ തമ്മിൽ ആലിംഗനം ചെയ്യുമ്പോൾ സന്തോഷ ഹോർമ്മോണുകളായ ഓക്‌സിടോസിൻ ഉത്പാദിപ്പിക്കപ്പെടുന്നു. സങ്കടപ്പെട്ടിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഇത്. ആരോടെങ്കിലും ഉള്ള് തുറക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഒരു സുഖകരമായ സമാധാനം ഉണ്ടാവാറില്ലേ, ഇതിന് പിന്നിൽ എൻഡോമോർഫിൻ എന്ന രാസപദാർത്ഥമാണ്. അതേ എൻഡോമോർഫിൻ ഉത്പാദിപ്പിക്കാൻ ഒരു കെട്ടിപ്പിടിത്തം കൊണ്ട് കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
മാനസിക,രക്തസമ്മർദ്ദങ്ങൾ കുറയ്ക്കുന്നു-
പങ്കാളികളെയോ സുഹൃത്തുക്കളെയോ കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓക്സിടോസിൻ മാംസപേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കും.ആലിംഗനം ചെയ്യുമ്പോൾ ശരീരത്തിൽ സെററ്റോനിൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോൺ നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണർത്താൻ സഹായിക്കും.
വേദന കുറയ്ക്കുന്നു – സ്‌നേഹമുള്ള ഒരാളെ ഒന്നു കെട്ടിപിടിച്ചു നോക്കൂ. അത് വേദന പോലും കുറയ്ക്കും. ആലിംഗനം ഒരു പ്രകൃതിദത്തമായ വേദനസംഹാരി കൂടിയാണ്.
ആശയവിനിമയം ഏറ്റവും നന്നായി ആശയവിനിമയം നടത്താനാകുന്നത് പരസ്പര സ്പർശനത്തിലൂടെയാണ്. അതിൽ ആലിംഗനത്തിന് മറ്റുള്ളവരുടെ ആത്മാവിൽ തൊടാനുള്ള ശേഷിയുണ്ട.ആളുകളോട് വൈകാരികപരമായ അടുപ്പം തോന്നാൻ കെട്ടിപ്പിടിത്തം പോലെ വേറൊരു നല്ല മാർഗം ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം
ബന്ധങ്ങൾ ദൃഢമാക്കുന്നു -ഏറ്റവും നന്നായി ആശയവിനിമയം നടത്താനാകുന്നത് പരസ്പര സ്പർശനത്തിലൂടെയാണ്. അതിൽ ആലിംഗനത്തിന് മറ്റുള്ളവരുടെ ആത്മാവിൽ തൊടാനുള്ള ശേഷിയുണ്ട.
ഹൃദയാരോഗ്യം – ആലിംഗനവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ട്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോൾ ആണ് രക്തസമ്മർദം കൂട്ടുന്നത്. സ്ഥിരമായി ആലിംഗനം ചെയ്താൽ കോർട്ടിസോൾ ലെവൽ ശരീരത്തിൽ കുറഞ്ഞു വരും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.നമ്മുടെ ഹൃദയമിടിപ്പ് കൂടുകയും അത് വഴി രക്തപ്രവാഹം വർദ്ധിക്കുകയും ചെയ്യും.
ക്ഷീണം കുറയ്ക്കുന്നു ആലിംഗനം പലപ്പോഴും വിഷാദലക്ഷണങ്ങളും വേദനയും ഒപ്പം ക്ഷീണവും കുറയ്ക്കുന്നു. ലഹരിയോടുള്ള ആസക്തി കുറയ്ക്കാനും ആലിംഗനം നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ആലിംഗനം പോലെ തന്നെ നല്ലതാണ് ചുംബനവും. നമുക്ക് എല്ലാവർക്കും അറിയാം ചുംബിക്കുന്നത് പങ്കാളിയോടുള്ള അടുപ്പം കൂട്ടുമെന്ന്. ചുണ്ടുകൾ തമ്മിൽ ലോക്ക് ചെയ്യുമ്പോൾ പങ്കാളിയോട് അടുപ്പം കൂടുതൽ തോന്നും പരസ്പരം ചുംബിക്കുമ്പോൾ ഓക്‌സിടോസിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നതാണ് ഈ അടുപ്പ കൂടുതലിൻറെ കാരണം. കോർട്ടിസോൾ എന്നാണ് സമ്മർദ്ദത്തിൻറെ ഹോർമോൺ. ചുംബിക്കുന്നതിലൂടെ കോർട്ടിസോൾ ഹോർമോൺ ഉത്പാദനം കുറയ്ക്കുകയും പ്രതിരോധ ശക്തിയും തലച്ചേറിൻറെ ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
അതേസമയം ചിലർക്ക് ശാരീരികമായ സ്പർശനത്തോട് ഹോബിയ പോലെയുള്ള പേടിയുണ്ടാകാം. സ്പർശനത്തോടുള്ള പേടിക്ക് ഹാഫേഫോബിയ അല്ലെങ്കിൽ തിക്‌സോഫോബിയ എന്നും പറയും ജന്മനാലോ,ലൈംഗിക ചൂഷണം പോലെയുള്ള ദുരനുഭവം കൊണ്ടോ ഇത്തരം ഫോബിയ വന്നേക്കാം.
Discussion about this post