ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ആയുധങ്ങൾക്കും മറ്റ് പ്രതിരോധ ഉപകരണങ്ങൾക്കും വിദേശത്ത് പ്രിയമേറുന്നു. ഇന്ത്യൻ നിർമ്മിത സൈനിത ഉൽപ്പന്നങ്ങളുടെ വിൽപ്പന 2023-23 ൽ മൊത്തം 21,083 കോടി രൂപയായി (2.6 ബില്യൺ ഡോളർ) വർധിച്ചു. യുഎസ്,ഫ്രാൻസ്,അർമേനിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങുന്നതിൽ മുൻപന്തിയിൽ.
ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലാ കമ്പനികൾ ഇപ്പോൾ 100 ഓളം രാജ്യങ്ങളിലേക്ക് വലിയ തോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും മറ്റും കയറ്റി അയക്കുന്നുണ്ട്. കൂടാതെ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഡോർണിയർ-228 വിമാനങ്ങൾ, പീരങ്കി തോക്കുകൾ, റഡാറുകൾ, ആകാശ് മിസൈലുകൾ, പിനാക റോക്കറ്റുകൾ, കവചിത വാഹനങ്ങൾ തുടങ്ങി ചില സമ്പൂർണ ആയുധ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും ഇന്ത്യൻ കമ്പനികൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ടചൂണ്ടിക്കാണിക്കുന്നു.
മാരകമായ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ആദ്യം ഇന്ത്യ വിമുഖത കാണിച്ചെങ്കിലും. പിന്നീട് ആയുധകയറ്റുമതിയിലേക്ക് രാജ്യം പതിയെ ചുവടുവയ്ക്കുകയായിരുന്നു. ഇന്ത്യ ഈ രംഗത്തേക്ക് എത്തിയതോടെ നിരവധി രാജ്യങ്ങളാണ് ആയുധങ്ങൾ അന്വേഷിച്ച് എത്തുന്നത്.
ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ, പിനാക മൾട്ടി ലോഞ്ച് റോക്കറ്റ് സംവിധാനങ്ങൾ, 155 എംഎം പീരങ്കി തോക്കുകൾ എന്നിവയുൾപ്പെടെ ‘പൂർത്തിയായ’ ആയുധ സംവിധാനങ്ങളുടെ ഇന്ത്യയുടെ ഏറ്റവും വലിയ ഉപഭോക്താവാണിപ്പോൾ അർമേനിയ. ഇതുമാത്രമല്ല, മിസൈലുകൾ, പീരങ്കി തോക്കുകൾ, റോക്കറ്റ് സംവിധാനങ്ങൾ, ആയുധം കണ്ടെത്തുന്ന റഡാറുകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ, രാത്രി കാഴ്ച ഉപകരണങ്ങൾ തുടങ്ങിയ ‘പൂർത്തിയായ ഉൽപ്പന്നങ്ങൾ’ ഇറക്കുമതി ചെയ്യുന്നതിനായി അർമേനിയ കഴിഞ്ഞ നാല് വർഷമായി ഇന്ത്യയുമായി നിരവധി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ സോഴ്സിംഗ് ഫ്യൂസ്ലേജ്, വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും മറ്റ് ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉപ-സിസ്റ്റങ്ങളും ഘടകങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയിൽ നിന്നുള്ള യുഎസിന്റെ പ്രതിരോധ വാങ്ങലുകൾ. ഇന്ത്യയിൽ നിന്ന് ധാരാളം സോഫ്റ്റ്വെയറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫ്രാൻസ് ഇറക്കുമതി ചെയ്യുന്നു
2019-2024 കാലഘട്ടത്തിലെ മൊത്തം ആഗോള ഇറക്കുമതിയുടെ 9.8 ശതമാനത്തോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായി തുടരുന്നു. എന്നിരുന്നാലും, രാജ്യം ആഭ്യന്തര പ്രതിരോധ വ്യാവസായിക അടിത്തറ (DIB) അതിവേഗം വികസിപ്പിക്കുകയും അതിന്റെ ‘ആത്മനിർഭർത’ (സ്വാശ്രയത്വം) അല്ലെങ്കിൽ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിൽ ചില ആയുധ സംവിധാനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും ചെയ്യുന്നു.
2023-24 ൽ, ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപ്പാദനം 1.2 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലയിലെത്തി, അതിനുശേഷം 50,000 കോടി രൂപയുടെ ആയുധ കയറ്റുമതിക്കൊപ്പം 2028-29 ഓടെ 3 ലക്ഷം കോടി രൂപയിലെത്താനും സർക്കാർ ലക്ഷ്യമിടുന്നു.
Discussion about this post