ജനസംഖ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണെങ്കിലും ജനന നിരക്ക് ചൈനയില്‍ വളരെകുറവാണ്. ഇതുമൂലം രാജ്യത്ത് ആയിരക്കണക്കിന് കിന്റര്‍ ഗാര്‍ട്ടനുകള്‍ അടട്ടുന്നതാണ് അധികാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. കുട്ടികളില്ലാത്തതിനാലാണ് ഈ നഴ്സറി സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്. ഒറ്റക്കുട്ടി എന്ന ചൈനയുടെ നയം തന്നെയാണ് ഇപ്പോള്‍ രാജ്യത്തിന് വലിയ വിനയായിരിക്കുന്നത്.
് 2023-ല്‍ ചൈനയിലെ കിന്റര്‍ഗാര്‍ട്ടനുകളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 11.55% ഇടിവാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഈ പ്രവണത പ്രൈമറി സ്‌കൂളുകളിലും കാണാന്‍ സാധിക്കും. 2023-ല്‍ 3.8% ഇടിവാണ് പ്രൈമറി സ്‌കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.
ജനനനിരക്ക് കുറയുന്നത് ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2023-ല്‍ 1.43 ബില്യണായി ജനസംഖ്യ കുറഞ്ഞിരുന്നു. ജനസംഖ്യയുടെ വലിയൊരു വിഭാഗവും പ്രായമായവരാകുന്നതും സര്‍ക്കാരിന് ആശങ്കയുണര്‍ക്കുന്നുണ്ട്.
2023-ല്‍ 9 മില്യണില്‍ താഴെ ജനനങ്ങളാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. 1949-ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന് പരിഹാരമായി വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ജനനനിരക്ക് ഉയര്‍ത്തുന്നതിനുള്ള പുതിയ നയങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Discussion about this post