റാഞ്ചി : ഝാർഖണ്ഡിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടത്തിയ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ. നിരോധിത മാവോയിസ്റ്റ് സംഘടനയായ തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റിയിൽ പെടുന്ന ഭീകരരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഝാർഖണ്ഡിലെ പലാമു ജില്ലയിൽ നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ് (സിപിഐ-മാവോയിസ്റ്റ്) സംഘടനയിലെ വിമത വിഭാഗത്തിന്റെ ഗ്രൂപ്പാണ് ടിഎസ്പിസി. തിങ്കളാഴ്ച വൈകീട്ട് പങ്കി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കരിമതി വനത്തിൽ വെച്ചാണ് കമ്യൂണിസ്റ്റ് ഭീകരരുടെ ഒരു സംഘത്തെ പിടികൂടിയതെന്ന് പാലാമു പോലീസ് അറിയിച്ചു.
നവംബർ 13, 20 തീയതികളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനുള്ള ആസൂത്രണം ആയിരുന്നു ഈ ഭീകരർ നടത്തിയിരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിടികൂടിയ ഭീകരരിൽ നിന്നും ഒരു എകെ 47 റൈഫിൾ, ഒരു നാടൻ പിസ്റ്റൾ, ഒരു നാടൻ തോക്ക്, നിരവധി വെടിയുണ്ടകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post