എറണാകുളം: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. എറണാകുളത്തുവച്ചായിരുന്നു വിവാഹം. ഉത്തരയാണ് വധു. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആരാധകർ ആണ് രംഗത്ത് എത്തിയത്.
വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടർന്ന് നടന്ന സത്കാര ചടങ്ങിൽ സിനിമാ രംഗത്തെ നിരവധി പേർ പങ്കെടുത്തു. നടൻ ജയറാം, കാളിദാസ് ജയറാം, പാർവ്വതി, സംഗീത സംവിധായകൻ ദീപക് ദേവ്, ശ്യാം പുഷ്‌കരൻ എന്നിവർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
അടുത്തിടെ റിലീസ് ചെയ്ത അമൽ നീരദ് ചിത്രം ബൊഗെയ്ൻവില്ലയാണ് സുഷിൻ സംഗീത സംവിധാനം നിർവ്വഹിച്ച അവസാന സിനിമ. ഇതിന് പിന്നാലെ സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് വിവാഹം. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആയിരുന്നു സുഷിൻ പങ്കാളിയെ പരിചയപ്പെടുത്തിയത്.
Discussion about this post