തിരുവനന്തപുരം: സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാസിക. തമിഴിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച സ്വാസിക പിന്നീട് മലയാളം സീരിയലുകളിൽ വലിയ താരമായി മാറുകയായിരുന്നു. ചുരുക്കം സിനിമകളിൽ മാത്രമേ വേഷമിട്ടിട്ടുള്ളൂ എങ്കിലും ചെയ്തുവച്ച കഥാപാത്രങ്ങളൊക്കെയും മലയാളി പ്രേക്ഷകർ എന്നും ഓർത്തു വക്കുന്നവയാണ്.
അടുത്തിടെയാണ് താരം വിവാഹിതയായത്. അഭിനയ രംഗത്ത് നിന്നുള്ളയാൾ തന്നെയാണ് സ്വാസികയുടെ ജീവിതപങ്കാളി. തങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ താരം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മാലിദ്വീപിലെ ആഘോഷത്തിന്റെ വീഡിയോ താരം പങ്കുവച്ചതാണ് ചർച്ചകൾക്ക് കാരണം. താൻ താമസിക്കുന്ന സ്ഥലമാണ് സ്വാസിക വീഡിയോയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.
അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപ് തിരഞ്ഞെടുത്തതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ മാലിദ്വീപ് പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്. ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായി ആണ് മാലിദ്വീപ് സർക്കാർ രൂപീകരിച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ, ഇന്ത്യയെ വേണ്ടെന്ന് പറയുന്ന ഒരു സർക്കാരുള്ള സ്ഥലത്ത് എന്തിന് പോവണമെന്നും ചിലർ ചോദിക്കുന്നു. നിങ്ങൾക്ക് വേറെ ടൂറിസ്റ്റ് സ്‌പോട്ടും കിട്ടിയില്ലേ.. എന്നും കമന്റുകളുണ്ട്.
Discussion about this post