പാലും പാലുല്‍പ്പന്നങ്ങളും ശരീരത്തിന് നല്ലത് തന്നെ കാരണം അവ എല്ലുകളുടെ ആരോഗ്യത്തിനും സെല്ലുകളുടെ പുനരുജ്ജീവനത്തിനും ആവശ്യമായ ജീവകങ്ങളും ധാതുക്കളും നല്‍കുന്നതാണ്. എന്നാല്‍ അത് ഉപയോഗിക്കേണ്ട രീതിയിലല്ല ഇപയോഗിക്കുന്നതെങ്കില്‍ കാത്തിരിക്കുന്നത് മാരക പ്രത്യാഘാതങ്ങളാണെന്ന് ഓര്‍ക്കുക. അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ പച്ചപ്പാല്‍ കുടിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് പലരും. ഇത് ലാക്ടോസ് ഇന്‍ടോളറന്‍സിനും തിളപ്പിച്ച് പാല്‍കുടിക്കുന്നതിനേക്കാള്‍ പോഷകം ലഭിക്കുന്നതിനും നല്ലതാണ് എന്നാണ് ഇവരുടെ അവകാശ വാദം. എന്നാല്‍ സത്യം നേരെ തിരിച്ചാണെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ അഭിപ്രായം,
അസംസ്‌കൃത പാലില്‍ ഇ.കോളി, കോളിഫോം ബാക്ടീരിയ, സാല്‍മൊണല്ല, ലിസ്റ്റീരിയ, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ പലതരം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള അസംസ്‌കൃത പാല്‍ കുടിക്കുന്നത് നിരവധി ആരോഗ്യ അപകടസാധ്യതകളാണ്.
അസംസ്‌കൃത പാല്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കുമെന്നും ഇത് ഇ.കോളിയുമായി ബന്ധപ്പെട്ട അണുബാധകള്‍ക്കും വൃക്കകളുടെ പരാജയത്തിനും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. അതില്‍ അടങ്ങിയിരിക്കുന്ന പല ബാക്ടീരിയ അണുബാധകളും എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയില്ല. ‘അവയില്‍ ചിലത് നിങ്ങളുടെ ജീവിതം നശിപ്പിക്കും (ഉദാ: ലിസ്റ്റീരിയയ്ക്ക് തലച്ചോറിനെ ആക്രമിക്കാനും കൊല്ലാനും കഴിയും (കടുത്ത സാല്‍മൊണെല്ല അണുബാധ പരിമിതമായ സമയത്തിനുള്ളില്‍ ഹൃദയത്തെയും തലച്ചോറിനെയും പ്രവര്‍ത്തനരഹിതമാക്കും. ‘അസംസ്‌കൃത പാലിലെ അണുക്കള്‍ ദുര്‍ബലമായ പ്രതിരോധശേഷിയുള്ള ആളുകള്‍ക്കും ( ട്രാന്‍സ്പ്ലാന്റ് രോഗികള്‍ക്കും എച്ച്‌ഐവി / എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം എന്നിവയുള്ള വ്യക്തികള്‍ക്കും) കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അപകടകരമാണ്.
Discussion about this post