ബഹിരാകാശ രംഗത്ത് പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുകയാണ് ചൈന. അടുത്തിടെ തങ്ങളുടെ ആശയങ്ങള്‍ അടിച്ചെടുക്കാന്‍ പലരാജ്യങ്ങളും തങ്ങള്‍ക്കെതിരെ നീക്കം നടത്തുകയാണെന്ന് വരെ ഇവര്‍ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ചൈനയുടെ ഹൈഫൈ സ്‌പേസ് സ്റ്റേഷനാണ് ചര്‍ച്ചാവിഷയമാകുന്നത്. ഭൂമിയ്ക്ക് 400 കിലോമീറ്റര്‍ മുകളില്‍ പ്രദക്ഷിണം വെക്കുന്ന ടിയങ് ഗോങ് സ്‌പേസ് സ്റ്റേഷനാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിലെ സൗകര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ പങ്കുവെച്ചിരിക്കുന്നത്.
വ്യായാമത്തിനായി കിടിലന്‍ ജിമ്മും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനുള്ള അടുക്കളയും കൃഷിത്തോട്ടവും വരെ ഇതിലുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ അതുപോലെ തന്നെ ഭക്ഷണം സൂക്ഷിക്കുന്നതിനുള്ള ഫ്രിഡ്ജ്, ചൂടാക്കാന്‍ മൈക്രോവേവ് വാട്ടര്‍ ഡിസ്‌പെന്‍സര്‍ എന്നിവയൊക്കെ ഇതിലുണ്ട്.
ഇതൊന്നും കൂടാതെ വിശാലവും മനോഹരവുമായ വിന്‍ഡോയും ഇതിലുണ്ട്. ഇതില്‍ നിന്ന് മനോഹരമായ ഭൂമിയുടെ കാഴ്ച്ചകള്‍ കാണാന്‍ സാധിക്കും.
Discussion about this post