ന്യൂഡൽഹി: വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ച് നാഷണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ). ഹെഡ് ടെക്‌നിക്കൽ, ഹെഡ് ടെക്‌നിക്കൽ ടോൾ ഓപ്പറേഷൻ എന്നീ തസ്തികകളാണ് ഒഴിവുള്ളത്. യോഗ്യതയുള്ളവർക്ക് nhai.gov.in എന്ന വെബ്‌സൈറ്റ് വഴി അടുത്ത മാസം അഞ്ചുവരെ അപേക്ഷകൾ നൽകാം.
കരാർ അടിസ്ഥാനത്തിലാണ് ജോലി. രണ്ട് വർഷമാണ് കരാർ കാലാവധി. ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നും അല്ലെങ്കിൽ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ ബിടെക് ബിരുദമോ, അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിൽ ബിടെക് ബിരുദമോ നേടിയവർക്ക് ജോലിയ്ക്കായി അപേക്ഷ നൽകാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകർ അപേക്ഷയ്‌ക്കൊപ്പം ചേർക്കണം. ആവശ്യമായ മറ്റ് വിവരങ്ങളും നൽകണം.
55 വയസ്സിന് താഴെയുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. നിയമിതരാകുന്നവർക്ക് വലിയ ആനുകൂല്യങ്ങൾ ആകും ലഭിക്കുക. സ്വന്തമായി ഇവർക്ക് വാഹനം ലഭിക്കും. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. 29 ലക്ഷം രൂപയാണ് പ്രതിവർഷം ഇവർക്ക് ശമ്പളമായി ലഭിക്കുക. ഉദ്യോഗാർത്ഥികൾക്ക് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ ഗതാഗത മേഖലയുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.
Discussion about this post